- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവല്ലയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍
സിപിഎം പ്രാദേശിക നേതാവും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമാണ് പിടിയിലായത്

പത്തനംതിട്ട: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ട് യുവാക്കളെ തിരുവല്ല പോലിസ് പിടികൂടി. സിപിഎം പ്രാദേശിക നേതാവും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമാണ് എംഡിഎംഎയുമായി പിടിയിലായത്. ഡിവൈഎഫ്ഐ ഇളമണ്ണൂര്‍ മേഖല സെക്രട്ടറിയും നിലവില്‍ പൂതംങ്കര കിഴക്ക് സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവുമായ അടൂര്‍ ഇളമണ്ണൂര്‍ ഭൂതങ്കര സ്വദേശി അഖില്‍ രാജ്(28), ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അനന്ദു(26)എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 46 ഗ്രാം എംഡിഎംഎ പോലിസ് കണ്ടെടുത്തു.
ഇന്നലെ വൈകീട്ട് തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്നാണ് ഇരുവരേയും പോലിസ് പിടികൂടിയത്. അന്യസംസ്ഥാനങ്ങളിലടക്കം ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരേയും പോലിസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് ഇവരെ പിടികൂടിയത്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഇരുവരുടേയും പേരിലുണ്ട്. ഇവര്‍ക്ക് എവിടെ നിന്നാണ് എംഡിഎംഎ ലഭിക്കുന്നതെന്നും പിന്നില്‍ വന്‍മാഫിയ സാന്നിധ്യമുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്ന് പോലിസ് അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















