India

ട്വന്റി-20 ലോകകപ്പ് ; സൂപ്പര്‍ എട്ടില്‍ ലങ്ക വീണു; ഇംഗ്ലണ്ടിന് 51 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

ട്വന്റി-20 ലോകകപ്പ് ; സൂപ്പര്‍ എട്ടില്‍ ലങ്ക വീണു; ഇംഗ്ലണ്ടിന് 51 റണ്‍സിന്റെ തകര്‍പ്പന്‍ ജയം
X

പല്ലെകേലെ: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 51 റണ്‍സ് ജയം. പല്ലെകേലെ, രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. 40 പന്തില്‍ 62 റണ്‍സെടുത്ത ഫിലിപ്പ് സാള്‍ട്ടാണ് ടോപ് സ്‌കോറര്‍. ദുനിത് വെല്ലാലഗെ ലങ്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങില്‍ ലങ്ക 16.4 ഓവറില്‍ 95ന് എല്ലാവരും പുറത്താവുകയായിരുന്നു. 30 റണ്‍സെടുത്ത ദസുന്‍ ഷനകയാണ് ടോപ് സ്‌കോറര്‍. വില്‍ ജാക്ക്സ് ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി.

ഷനകയ്ക്ക് പുറമെ കാമിന്ദു മെന്‍ഡിസ് (13, വെല്ലാലഗെ (10), മഹീഷ് തീക്ഷണ (8 പന്തില്‍ 10) എന്നിവര്‍ക്ക് മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. പവര്‍ പ്ലേയിസല്‍ തന്നെ ലങ്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. പതും നിസ്സങ്ക (9) നിരാശപ്പെടുത്തുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. മൂന്നാം ഓവറില്‍ താരത്തെ ജോഫ്ര ആര്‍ച്ചര്‍ മടക്കി. തുടര്‍ന്ന് നാലാം ഓവറില്‍ കുശാല്‍ മെന്‍ഡിസ് (4), പവന്‍ രത്നായകെ (0) എന്നിവരെ വില്‍ ജാക്സ് മടക്കി. കാമില്‍ മിഷാര (6) അഞ്ചാം ഓവറിലും വെല്ലാലഗെ ആറാം ഓവറിലും മടങ്ങി. ഇതോടെ അഞ്ചിന് 34 എന്ന നിലയിലായി ലങ്ക.

കാമിന്ദു മെന്‍ഡിസ് - ഷനക സഖ്യം അല്‍പനേരം പിടിച്ചുനിന്നെങ്കിലും വിജയത്തിലേക്ക് നയിക്കന്‍ സാധിച്ചില്ല. മെന്‍ഡിസിനെ പുറത്താക്കി ലിയാം ഡോസണ്‍ ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. ദുഷന്‍ ഹേമന്ത (5), ദുഷ്മന്ത ചമീര (6) എന്നിവര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞില്ല. ഇതിനിടെ ഷനകയും മടങ്ങി. ദില്‍ഷന്‍ മധുഷങ്കയാണ് (0) പുറത്തായ മറ്റൊരു താരം. മഹീഷ് തീക്ഷണ പുറത്താവാതെ നിന്നു. ജാക്സിന് പുറമെ ആദില്‍ റഷീദ്, ഡോസണ്‍, ആര്‍ച്ചര്‍ എന്നിവര്‍ ലങ്കയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ സാള്‍ട്ട് ഒഴികെ മറ്റാര്‍ക്കും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. വില്‍ ജാക്ക്സ് (21), ഹാരി ബ്രൂക്ക് (14, സാം കറന്‍ (11), ജാമി ഓവര്‍ടോണ്‍ (പുറത്താവാതെ 10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.





Next Story

RELATED STORIES

Share it