Latest News

ഭക്ഷണം കഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഭക്ഷണം കഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
X

കൊച്ചി: ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 21കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. കൊച്ചി മുനമ്പം കുറുപ്പശ്ശേരി അജിയുടെ മകന്‍ ആന്റോണാ(21)ണ് മരിച്ചത്. രാവിലെ പള്ളിയില്‍ പോയി വന്നതിന് ശേഷം ആന്റോണ്‍ വീട്ടിലേക്ക് വന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. ആദ്യം ഒരു പഫ്‌സ് കഴിച്ചു, പിന്നീട് ഉപ്പുമാവ് കഴിച്ചു. അതിനിടയിലാണ് പെട്ടെന്ന് ആന്റോണ്‍ അസ്വസ്ഥത പ്രകടിപ്പിച്ചത്. എന്താണെന്ന് വീട്ടുകാര്‍ക്ക് ആദ്യം മനസിലായില്ല. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. അവിടെയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എന്നാണ് നാട്ടുകാര്‍ പറയുന്നത്. ആന്റോണ്‍ ലോജിസ്റ്റിക്‌സ് വിദ്യാര്‍ഥിയായിരുന്നു. ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതാണോ അതോ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് വന്നാലേ വ്യക്തമാകൂ.

Next Story

RELATED STORIES

Share it