Kerala

പി​.എ​സ്‍​.സി പരീക്ഷകൾ ഇനിമുതൽ മലയാളത്തിലും; തത്വത്തിൽ അംഗീകാരം നൽകി

ഇ​തി​നാ​യു​ള്ള പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നു എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ്ചാ​ൻ​സ​ല​ർ​മാ​രു​ടെ​യും യോ​ഗം വി​ളി​ക്കു​മെ​ന്നും ച​ർ​ച്ച​യ്ക്കു ശേ​ഷം പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പി​.എ​സ്‍​.സി പരീക്ഷകൾ ഇനിമുതൽ മലയാളത്തിലും; തത്വത്തിൽ അംഗീകാരം നൽകി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ​നിമു​ത​ൽ മ​ല​യാ​ള​ത്തി​ലും പി​.എ​സ്‍​.സി പ​രീ​ക്ഷ​ക​ൾ ന​ട​ത്തും. പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ എം കെ ​സ​ക്കീ​റു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​തി​ന് ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കാ​ൻ ധാ​ര​ണ​യാ​യ​ത്.

മലയാളത്തിൽ പരീക്ഷ നടത്താൻ തയ്യാറാണെന്ന് പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ പറഞ്ഞു. ഇ​തി​നാ​യു​ള്ള പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നും എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ്ചാ​ൻ​സ​ല​ർ​മാ​രു​ടെ​യും യോ​ഗം വി​ളി​ക്കു​മെ​ന്നും ച​ർ​ച്ച​യ്ക്കു ശേ​ഷം പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പി.എസ്.സിയുടെ കീഴിൽ നടത്തുന്ന മുഴുവൻ പരീക്ഷകളും മലയാളത്തിലുമാക്കാമെന്ന നലപാടാണ് മുഖ്യമന്ത്രിയുമായുള്ള യോഗത്തിൽ പി.എസ്.സി ചെയർമാൻ അറിയിച്ചത്. ഇതിന്റെ പ്രായോഗിക വശങ്ങൾ പരിശോധിക്കാനായി ഒരു സമിതി രൂപീകരിക്കാനാണ് ഇപ്പോൾ യോഗത്തിലെടുത്തിരിക്കുന്ന തീരുമാനം. ഇതിൽ സർവകലാശാല അധ്യാപകർ അടക്കമുള്ളവരെ ഉൾപ്പെടുത്തും.

പരീക്ഷകൾ നടത്താൻ ചോദ്യങ്ങൾ തയ്യാറാക്കുന്ന അധ്യാപകരുടെയും പിന്തുണ ആവശ്യമാണ്. തെറ്റുകൂടാതെ മലയാളത്തിലും ഇംഗ്ലീഷിലും ചോദ്യങ്ങൾ തയ്യാറാക്കി നൽകാൻ അധ്യാപകർ തയ്യാറാവണം. മലയാളത്തിൽ പരീക്ഷകൾ നടത്താൻ പി.എസ്.സിക്ക് ഒരുകാലത്തും എതിർപ്പില്ലെന്നും പി.എസ്.സി ചെയർമാൻ ചൂണ്ടിക്കാട്ടി.

മ​ല​യാ​ള​ത്തി​ൽ കൂ​ടി ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പി​എ​സ്‍​സി ആ​സ്ഥാ​ന​ത്തി​ന് മു​മ്പി​ല്‍ ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം 19 ദി​വ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് ​തീ​രു​മാ​നം. ക​ഴി​ഞ്ഞ മാ​സം 29 നാ​ണ് പി‍​എ​സ്‍​സി ആ​സ്ഥാ​ന​ത്ത് ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി​യ​ത്. സാം​സ്ക്കാ​രി​ക നാ​യ​ക​രും പ്ര​തി​പ​ക്ഷ​വും ഐ​ക്യ​മ​ല​യാ​ളം പ്ര​സ്ഥാ​നം സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​എ​സ്‍​സി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. വിഷയത്തിൽ പി.എസ്.സി ഉന്നയിച്ചിരുന്ന തടസ്സവാദങ്ങളെല്ലാം ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it