സ്വകാര്യ ബസിടിച്ച് സൈക്കിള്‍ യാത്രക്കാരന് മരിച്ചു
ഇടപ്പള്ളിയില്‍ ചങ്ങമ്പുഴ മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. റോഡരികില്‍ കൂടി സൈക്കിള്‍ ചവിട്ടി വരികയായിരുന്ന കൃഷ്ണന്‍കുട്ടിയെ ആലുവ-മേനക റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ കൃഷ്ണന് കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയുമായിരുന്നു
BY TMY24 Jun 2019 3:01 PM GMT
X
TMY24 Jun 2019 3:01 PM GMT
കൊച്ചി: സ്വകാര്യ ബസിടിച്ച് സൈക്കിള്‍ യാത്രികന് മരിച്ചു. കളമശ്ശേരി സ്വദേശി കൃഷ്ണന്‍കുട്ടി(71)യാണ് മരിച്ചത്. ഇന്ന് രാവിലെ 9.50 ഓടെ ഇടപ്പള്ളിയില്‍ ചങ്ങമ്പുഴ മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. റോഡരികില്‍ കൂടി സൈക്കിള്‍ ചവിട്ടി വരികയായിരുന്ന കൃഷ്ണന്‍കുട്ടിയെ ആലുവ-മേനക റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ കൃഷ്ണന് കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ കൃഷ്ണന്‍കുട്ടി മരിച്ചു. സംഭവത്തില്‍ എളമക്കര പോലിസ് കേസെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT