Sub Lead

ഇസ്രായേലി ചാരന്റെ വധശിക്ഷ നടപ്പാക്കിയെന്ന് ഇറാന്‍

ഇസ്രായേലി ചാരന്റെ വധശിക്ഷ നടപ്പാക്കിയെന്ന് ഇറാന്‍
X

തെഹ്‌റാന്‍: ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ടയാളുടെ വധശിക്ഷ നടപ്പാക്കിയെന്ന് ഇറാന്‍ സര്‍ക്കാര്‍. അഖ്വില്‍ കെശ്‌വാറസ് എന്നയാളുടെ ശിക്ഷയാണ് സുപ്രിംകോടതി വിധിക്ക് പിന്നാലെ നടപ്പാക്കിയത്. വടക്ക് കിഴക്കന്‍ ഇറാനിലെ ഉര്‍മിയ കാലാള്‍പ്പട ഓഫിസിന്റെ വീഡിയോ പകര്‍ത്തുന്നതിനിടെ 2025ലെ വസന്തകാലത്താണ് പ്രതി അറസ്റ്റിലായത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ പില്‍കാല പ്രവര്‍ത്തനങ്ങള്‍ തെളിഞ്ഞത്. ഇസ്രായേലി ചാരസംഘടനയായ മൊസാദിന് വേണ്ടിയാണ് പ്രതി പ്രവര്‍ത്തിച്ചിരുന്നത്. ഓരോ ചാരപ്രവര്‍ത്തനത്തിനും ശേഷം മൊസാദ് പ്രതിക്ക് പണം അയച്ചുനല്‍കിയിരുന്നു. കൂടാതെ ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുന്ന എംകെഒ എന്ന സംഘടനക്ക് വേണ്ടിയും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു.

Next Story

RELATED STORIES

Share it