Sub Lead

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്
X

പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ടക്കൊലയിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. അതേസമയം, വാളയാറില്‍ അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് മണിക്കൂറുകള്‍ നീണ്ട ആള്‍ക്കൂട്ട വിചാരണയ്ക്ക് ശേഷമാണ്. കേസില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. നാല് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന്‍ ബാഗെല്‍ ബുധനാഴ്ചയാണ് കൊല്ലപ്പെട്ടത്. മോഷ്ടാവെന്ന് ആരോപിച്ച് വാളയാര്‍ അട്ടപ്പള്ളത്ത് വച്ച് സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചാണ് കൊലപ്പെടുത്തിയത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എ അനു, അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ പ്രസാദ്, മുരളി, കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ കെ ബിബിന്‍, അനന്തന്‍ എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ സന്ദര്‍ശിക്കാന്‍ സുബൈര്‍ വധക്കേസിലെ പ്രതിയായ ജിനീഷ് എന്ന കണ്ണനും എത്തിയിരുന്നു.

Next Story

RELATED STORIES

Share it