Top

കാനത്തിനെതിരേ പോസ്റ്റര്‍; മൂന്ന് നേതാക്കളെ സിപിഐ പുറത്താക്കി

സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ലാല്‍ജി, എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ജോമോന്‍, സെക്രട്ടറി സുബീഷ് എന്നിവരെയാണ് പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കിയത്.

കാനത്തിനെതിരേ പോസ്റ്റര്‍; മൂന്ന് നേതാക്കളെ സിപിഐ പുറത്താക്കി

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ മൂന്നുപേരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ലാല്‍ജി, എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ജോമോന്‍, സെക്രട്ടറി സുബീഷ് എന്നിവരെയാണ് പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കിയത്. വിഷയം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മീഷന്‍ ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2019 ജൂലൈ 26നായിരുന്നു സംഭവം.

എറണാകുളത്തെ സിപിഐ മാര്‍ച്ചില്‍ എല്‍ദോ എബ്രഹാം എംഎല്‍എ അടക്കമുള്ള സിപിഐ നേതാക്കളെ പോലിസ് മര്‍ദിച്ചതിനെ കാനം രാജേന്ദ്രന്‍ ന്യായീകരിച്ചെന്ന് വാര്‍ത്തകള്‍ വന്നതിനു പിന്നാലെയായിരുന്നു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ ഓഫിസിന്റെ മതിലിലും നഗരത്തിലുമാണ് പോസ്റ്ററുകള്‍ പതിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് കിസാന്‍ സഭാ നേതാവ് ഉള്‍പ്പടെ മൂന്നുപേരെ നേരത്തേ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.

Next Story

RELATED STORIES

Share it