Kerala

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്: സ്വാഗതസംഘം രൂപീകരിച്ചു

ഫെബ്രുവരി 17നു സംസ്ഥാനത്ത് നാല് കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും അരങ്ങേറും. നാദാപുരത്തിനു പുറമേ പത്തനാപുരം (കൊല്ലം), ഈരാറ്റുപേട്ട (കോട്ടയം), എടക്കര (മലപ്പുറം) എന്നിവിടങ്ങളിലാണ് ഇത്തവണ യൂനിറ്റി മാര്‍ച്ച് നടക്കുന്നത്.

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്: സ്വാഗതസംഘം രൂപീകരിച്ചു
X

വടകര: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകദിനമായ ഫെബ്രുവരി 17നു നാദാപുരത്ത് നടക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും വിജയിപ്പിക്കാനായി സ്വാഗതസംഘം രൂപീകരിച്ചു. ബി നൗഷാദിനെ ജനറല്‍ കണ്‍വീനറായും എം വി റഷീദ്, സി എ ഹാരിസ് എന്നിവരെ കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു. ടി കെ അബ്ദുസ്സമദ്, വി കെ നൗഫല്‍, സി എം നസീര്‍, എ പി അബ്ദുന്നാസര്‍, നിസാര്‍ അഹ്മദ്, ഫായിസ് മുഹമ്മദ്, മുഹമ്മദ് മാക്കൂല്‍, പി പി റഷീദ്, ടി വി ഹമീദ്, സി ടി അഷ്‌റഫ് എന്നിവര്‍ വിവിധ സബ് കമ്മിറ്റികളുടെ ചുമതല വഹിക്കും. ഫെബ്രുവരി 17നു സംസ്ഥാനത്ത് നാല് കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും അരങ്ങേറും. നാദാപുരത്തിനു പുറമേ പത്തനാപുരം (കൊല്ലം), ഈരാറ്റുപേട്ട (കോട്ടയം), എടക്കര (മലപ്പുറം) എന്നിവിടങ്ങളിലാണ് ഇത്തവണ യൂനിറ്റി മാര്‍ച്ച് നടക്കുന്നത്.

യൂനിറ്റി മാര്‍ച്ചിനും ബഹുജന റാലിക്കും ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. യോഗം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെയും ജനാധിപത്യ അടിത്തറയെയും തകര്‍ത്ത് രാജ്യത്തെ ഹിന്ദുത്വ അജണ്ടയിലേക്ക് പറിച്ചുനടാനുള്ള ശ്രമങ്ങളാണ് മോദി ഭരണത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷരാഷ്ട്രീയത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ഹിന്ദുത്വഫാഷിസ്റ്റുകളുടെ നീക്കത്തിനെതിരേ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി ടി സിദ്ദീഖ്, വൈ മുഹമ്മദ്കുഞ്ഞി, എസ് മുനീര്‍, എന്‍ പി ഷക്കീല്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it