Kerala

പൂന്തുറ സിറാജ് വീണ്ടും പിഡിപി വൈസ് ചെയര്‍മാന്‍

പൂന്തുറ സിറാജ് വീണ്ടും പിഡിപി വൈസ് ചെയര്‍മാന്‍
X

കോഴിക്കോട്: പിഡിപി സംസ്ഥാന വൈസ് ചെയര്‍മാനായി പൂന്തുറ സിറാജിനെ പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നോമിനേറ്റ് ചെയ്തു. പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പൂന്തുറ സിറാജ് നേരത്തെ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു.

കത്ത് പരിഗണിച്ച് പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനും വൈസ് ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യാനുമുള്ള പിഡിപി കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശം ചെയര്‍മാന്‍ അംഗീകരിച്ചതായി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിറാജ് പിഡിപി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്നിരുന്നു. എന്നാല്‍, ഐഎന്‍എല്‍ വാസം അധികം നീണ്ടില്ല. മഅ്ദനിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ് പൂന്തുറ സിറാജ്.

Next Story

RELATED STORIES

Share it