Kerala

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസ്: ഷഫീഖ് ഖാസിമിക്ക് ജാമ്യം

മാര്‍ച്ച് ഏഴിനാണ് ഷഫീഖിനെ മധുരയില്‍ വച്ചു അറസ്റ്റു ചെയ്തത്. പോക്സോ നിയമപ്രകാരം വിതുര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജസ്റ്റിസ് എ എം ബാബുവാണ് ഷഫീഖ് ഖാസിമിക്ക് ജാമ്യം അനുവദിച്ചത്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസ്: ഷഫീഖ് ഖാസിമിക്ക്  ജാമ്യം
X

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഷഫീഖ് ഖാസിമിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലിസ് കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് ഷഫീഖിനെ മധുരയില്‍ വച്ചു അറസ്റ്റു ചെയ്തത്. പോക്സോ നിയമപ്രകാരം വിതുര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജസ്റ്റിസ് എ എം ബാബുവാണ് ഷഫീഖ് ഖാസിമിക്ക് ജാമ്യം അനുവദിച്ചത്.അഡ്വക്കറ്റ് കെ പി മുജീബ് മുഖേനയാണ് ഷഫീഖ് ജാമ്യഹരജി സമര്‍പ്പിച്ചത്.കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നുവെന്നു ആരോപിക്കുന്നത്.

Next Story

RELATED STORIES

Share it