Kerala

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെ ഹരജി;ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

അരുണ്‍ എന്നയാളാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.കഴിഞ്ഞ മെയ് 22ന് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നിരവധി ആളുകളുമായി കൂട്ടം കൂടിയതുമായി ബന്ധപ്പെട്ട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നാണ് ആരോപണം.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെ ഹരജി;ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
X

കൊച്ചി: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഹൈക്കോടതിയില്‍ ഹരജി. ഹരജിയില്‍ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ വിശദീകരണം തേടി. അരുണ്‍ എന്നയാളാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.

കഴിഞ്ഞ മെയ് 22ന് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നിരവധി ആളുകളുമായി കൂട്ടം കൂടിയതുമായി ബന്ധപ്പെട്ട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നാണ് ആരോപണം. കൂടാതെ ചെല്ലാനത്ത് 100 ലധികം ആളുകളുമായി പരിപാടിയില്‍ മാനദണ്ഡം ലംഘിച്ച് പങ്കെടുത്തു.

എറണാകുളം ഡിസിസി ഓഫിസില്‍ നിരവധി ആളുകളെ പങ്കെടുപ്പിച്ച് വാര്‍ത്താസമ്മേളനം നടത്തിയതും കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ഹരജിയില്‍ പറയുന്നു. പ്രതിപക്ഷ നേതാവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് നിവേദനം നല്‍കിയിട്ട് നടപടി സ്വീകരിച്ചില്ലെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it