Kerala

യുവ ഡോക്ടറെ തടഞ്ഞ് നിര്‍ത്തി എടിഎം കാര്‍ഡ് കവര്‍ന്ന സംഭവം; അഞ്ച് പേര്‍ പിടിയില്‍

യുവ ഡോക്ടറേയും വനിതാ സുഹൃത്തിനേയുമാണ് രാത്രി മണിക്കൂറുകളോളം തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയത്.

യുവ ഡോക്ടറെ തടഞ്ഞ് നിര്‍ത്തി എടിഎം കാര്‍ഡ് കവര്‍ന്ന സംഭവം; അഞ്ച് പേര്‍ പിടിയില്‍
X

പെരിന്തല്‍മണ്ണ: യുവ ഡോക്ടറേയും വനിതാ സുഹൃത്തിനേയും കഴിഞ്ഞദിവസം രാത്രിയില്‍ മണിക്കൂറുകളോളം തടഞ്ഞുനിര്‍ത്തി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണവും എടിഎം കാര്‍ഡും കവര്‍ച്ചനടത്തിയ കേസില്‍ അഞ്ചുപേര്‍ പിടിയില്‍. കുളത്തൂര്‍ പള്ളി തൊടി നബീല്‍ (24), നരിപ്പറ്റ ജുബൈസ് (23), കുറുവക്കോട്ടില്‍ മുഹസിന്‍ (21), വിളങ്ങി പുലാന്‍ ഗഫുര്‍ (34), ഇരിഗിക്കുന്നത് സതീഷ് കുമാര്‍ എന്ന കുട്ടന്‍ (25) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്

സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുഴുവന്‍ പ്രതികളേയും പെരിന്തല്‍മണ്ണ എഎസ്പി രീഷ്മ രമേശന്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ സിഐ കെ എം ബിജു, കൊളത്തൂര്‍ എസ്‌ഐ കെ ഷാരോണ്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

Next Story

RELATED STORIES

Share it