- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബെഹ്‌റയെ മാറ്റി സാമാന്യം വിവരമുള്ളയാളെ ഡിജിപിയാക്കണം: കെ മുരളീധരൻ
പോലിസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിനെതിരെ മന്ത്രി എം എം മണി രംഗത്തുവന്നു. രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നെന്ന് മണി പറഞ്ഞു. മരണത്തിന് പിന്നില്‍ പോലിസ് മാത്രമല്ല ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് അടിക്കടി കസ്റ്റഡി മരണങ്ങൾ ഉണ്ടാകാൻ കാരണം പോലിസിന് മേൽ നിയന്ത്രണമില്ലാത്തതാണെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. പോലിസിനെ നിയന്ത്രിക്കാൻ സർക്കാരിനോ ഡിജിപിക്കോ കഴിയുന്നില്ല. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ സ്ഥാനത്തു നിന്ന് മാറ്റി സാമാന്യം വിവരമുള്ള ആരെയെങ്കിലും ഡിജിപിയാക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.
പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ട സമയം എത്രയോ നേരത്തെ കഴിഞ്ഞതാണ്. ബംഗാളിലും ത്രിപുരയിലും ഒരു കാലത്ത് ശക്തമായിരുന്ന കോൺഗ്രസും സിപിഎമ്മും ഇന്ന് കാഴ്ചക്കാർ മാത്രമായത് നാളെ കേരളത്തിലും ആവർത്തിക്കുമെന്ന കാര്യം ആരും കാണാതെ പോകരുതെന്നും മുരളീധരൻ പറഞ്ഞു.
അതിനിടെ, പീരുമേട് പോലിസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിനെതിരെ മന്ത്രി എം എം മണി രംഗത്തുവന്നു. രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നെന്ന് മണി പറഞ്ഞു. മരണത്തിന് പിന്നില്‍ പോലിസ് മാത്രമല്ല ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്കുമാര്‍ നടത്തിയ തട്ടിപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പങ്കുണ്ട്. ആരുടെ കാറില്‍ നിന്നാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷിക്കണം. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പലരും ശ്രമിക്കുകയാണ്. പോലിസിന്റെ വീഴ്ച സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കിയെന്നും അദ്ദേഹം കൊട്ടാരക്കരയില്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















