യാത്രക്കാരെ മര്‍ദിച്ച് ബസില്‍ നിന്നിറക്കി വിട്ടസംഭവം: കല്ലട ട്രാവല്‍സിലെ മൂന്നു ജീവനക്കാര്‍ കൂടി അറസ്റ്റില്‍
കേസില്‍ ഇതുവരെ ഏഴു ജീവനക്കാര്‍ അറസ്റ്റിലായി.ബസിന്റെ ഡ്രൈവറായ കോയമ്പത്തൂര്‍ സ്വദേശി കുമാര്‍(55),മാനേജര്‍ കൊല്ലം മണ്‍റോതുരുത്ത് സ്വദേശി ഗിരിലാല്‍, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി വിഷ്ണു എന്നിവരാണ് ഇന്ന് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്കെതിരെ വധശ്രമം, മോഷണം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി ജിതിന്‍, ആലത്തൂര്‍ സ്വദേശി ജയേഷ്,രാജേഷ്,അന്‍വര്‍ എന്നിവരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റു ചെയ്തിരുന്നു

കൊച്ചി:ബാംഗ്ലൂരിലേക്കുള്ള യാത്രാ മധ്യേ യാത്രക്കാരെ മര്‍ദിച്ച് ബസില്‍ നിന്നും മര്‍ദിച്ച് ഇറക്കി വിട്ട കേസില്‍മൂന്നു പേര്‍ കൂടി അറസ്റ്റില്‍.കല്ലട ബസിന്റെ ഡ്രൈവറായ കോയമ്പത്തൂര്‍ സ്വദേശി കുമാര്‍(55),മാനേജര്‍ കൊല്ലം മണ്‍റോതുരുത്ത് സ്വദേശി ഗിരിലാല്‍, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി വിഷ്ണു എന്നിവരാണ് ഇന്ന് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്കെതിരെ വധശ്രമം, മോഷണം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു. ഇതോടെ കേസില്‍ ഇതുവരെ ഏഴു പേര്‍ അറ്സ്റ്റിലായി. കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശി ജിതിന്‍, ആലത്തൂര്‍ സ്വദേശി ജയേഷ്,രാജേഷ്,അന്‍വര്‍ എന്നിവരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്കെതിരെയും വധശ്രമം,മോഷണം എന്നി കൂറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.ഇതിനു പിന്നാലെയാണ് ഇന്ന് മുന്നു പേര്‍ കൂടി അറസ്റ്റിലായിരിക്കുന്നത്.അറസ്റ്റിലായ എല്ലാവര്‍ക്കും യാത്രക്കാരെ മര്‍ദിച് സംഭവത്തില്‍ ഏതെങ്കിലുമൊക്കെ വിധത്തില്‍ പങ്കുള്ളവരാണെന്ന് പോലിസ് പറഞ്ഞു.മാനേജര്‍ ഗിരിലാല്‍ അന്ന് രാത്രിയില്‍ ഡ്യൂട്ടിയിലുമുണ്ടായിരുന്നു.കൂടുതല്‍ പേര്‍ സംഭവത്തില്‍ പങ്കെടുത്തിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരികയാണെന്നും പോലിസ് പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെ വൈറ്റിലയിലെ കല്ലട ട്രാവല്‍സിന്റെ ഓഫീസിന് മുന്നില്‍വച്ചാണ് യാത്രക്കാര്‍ക്ക് മര്‍ദനമേറ്റത്. ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്ന് ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ബസ് ഹരിപ്പാട് കരുവാറ്റയില്‍വച്ച് ബ്രേക്ക് ഡൗണ്‍ ആയി. പകരം സംവിധാനം ഏര്‍പ്പെടുത്താതെ ബസ് മൂന്നര മണിക്കൂറോളം റോഡില്‍ നിര്‍ത്തിയിട്ടു. ഇത് ചോദ്യം ബസിലെ യാത്രക്കാരോട് ജീവനക്കാര്‍ തട്ടിക്കയറുകയും ചെയ്തു. തുടര്‍ന്ന് ഹരിപ്പാട് പോലീസ് ഇടപ്പെട്ടാണ് കൊച്ചിയില്‍ നിന്ന് പകരം ബസ് സവിധാനം ഏര്‍പ്പെടുത്തി യാത്രക്കാരെ കൊണ്ടു പോയത്.
ഈ വാഹനം ഞായറാഴ്ച പുലര്‍ച്ചെ 4.30ന് വൈറ്റിലയില്‍ കല്ലട ട്രാവല്‍സിന്റെ ഓഫീസിലെത്തിയപ്പോഴാണ് ഒരുപറ്റം ജീവനക്കാര്‍ തൃശൂര്‍ സ്വദേശി അജയഘോഷ്, ബത്തേരി സ്വദേശി സച്ചിന്‍, പാലക്കാട് സ്വദേശി അഷ്‌ക്കര്‍ എന്നിവരെ ബസിനുള്ളില്‍ക്കയറി മര്‍ദിച്ചത്. ആക്രമണത്തിനു ശേഷം ഇവരെ ബസില്‍ നിന്നും വലിച്ചു പുറത്തിറക്കിയ ശേഷം ബസ് ബാംഗ്‌ളൂരിലേക്ക്് യാത്ര തുടര്‍ന്നു. മര്‍ദനത്തില്‍ അവശരായ ഇവര്‍ സമീപമുള്ള കടയില്‍ അഭയം പ്രാപിച്ചു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ മറ്റൊരു യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് ഇവ സമൂഹ മാധ്യമങ്ങളിലേക്ക് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. മര്‍ദ്ദനമേറ്റ അജയ്ഘോഷ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബസ് പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.ബസുടമ സുരേഷ് കല്ലടയോട് ഹാജരാകാനും നോട്ടീസ് നല്‍കിയിട്ടുണ്ട്.തൃക്കാക്കര അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ സ്റ്റുവര്‍ട് കീലറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസിന്റെ അന്വേഷണം.
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMT