Top

You Searched For "passangers attacked case"

യാത്രക്കാരെ മര്‍ദിച്ച സംഭവം: സുരേഷ് കല്ലട ബസിലെ ജീവനക്കാരായ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

22 May 2019 12:46 AM GMT
ഹരജി കോടതി ഇന്ന് പരിഗണിക്കും .കേസിലെ ഒന്നു മുതല്‍ ഏഴുവരെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത് .അന്വേഷണം പ്രാഥമിക ഘട്ടത്തിലാണന്നും പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പുര്‍ത്തിയായിട്ടില്ലന്നും തൊണ്ടിമുതലുകള്‍കണ്ടെടുക്കാനുണ്ടന്നും പ്രതികളുടെ കസ്റ്റഡി ആവശ്യമുണ്ടന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.

കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദന മേറ്റ സംഭവം: മരട് എസ് ഐ അടക്കം നാലു പോലിസുകാരെ സ്ഥലം മാറ്റി

1 May 2019 11:34 AM GMT
മരട് എസ് ഐ ബൈജു മാത്യു അടക്കമുള്ള നാലു പോലിസുകാരെയാണ് സ്ഥലം മാറ്റിയത്. സംഭവത്തില്‍ മരട് പോലിസ് ആദ്യം വേണ്ടവിധത്തില്‍ സഹകരിച്ചില്ലെന്ന ബസില്‍ വെച്ച് മര്‍ദനമേറ്റ യാത്രക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്

ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം: അറസ്റ്റിലായ പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

27 April 2019 3:27 PM GMT
കല്ലട ട്രാവല്‍സിലെ ജീവനക്കാരായിരുന്ന തിരുവനന്തപുരം സ്വദേശി ജിതിന്‍, ആലത്തൂര്‍ സ്വദേശി ജയേഷ്,രാജേഷ്,അന്‍വര്‍,കോയമ്പത്തൂര്‍ സ്വദേശി കുമാര്‍(55),മാനേജര്‍ കൊല്ലം മണ്‍റോതുരുത്ത് സ്വദേശി ഗിരിലാല്‍, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി വിഷ്ണു എന്നിവരെയാണ് വൈറ്റിലയില്‍ വച്ച് യാത്രക്കാരെ ആക്രമിച്ച കേസില്‍ പോലിസ് അറസ്റ്റു ചെയ്തിരുന്നത്.ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവു ശേഖരണത്തിനു മായിട്ടാണ് പോലിസ് കസ്റ്റഡിയില്‍ വിട്ടത്

അന്തര്‍സംസ്ഥാന സര്‍വീസ്: ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ലൈസന്‍സ് നൽകില്ല

27 April 2019 8:50 AM GMT
അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഏജന്‍സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി.

സുരേഷ് കല്ലടയെ പോലിസ് മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തു;യാത്രക്കാരെ മര്‍ദിച്ചത് തന്റെ അറിവോടെയല്ലെന്ന് സുരേഷ് കല്ലട

25 April 2019 4:26 PM GMT
യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ചതും ഇറക്കി വിട്ടതും തന്റെ അറിവോടെയല്ലെന്ന് സുരേഷ് കല്ലട ചോദ്യം ചെയ്യലില്‍ എസിപിയോട് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തുവെന്നും സുരേഷ് കല്ലട പറഞ്ഞതായാണ് വിവരം. മൊഴി വിശദമായി പരിശോധിച്ച ശേഷം വൈരുധ്യം കണ്ടെത്തിയാല്‍ വീണ്ടും വിളിച്ചു വരുത്തുമെന്നും സുരേഷ് കല്ലടയോട് അന്വേഷണ സംഘം പറഞ്ഞു. വൈകിട്ട് ആറു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഒമ്പതരയോടെയാണ് പൂര്‍ത്തിയായത്.

യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവം: കല്ലട സുരേഷ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി

25 April 2019 1:09 PM GMT
തൃക്കാക്കര അസിസ്റ്റന്റ് പോലിസ് കമ്മീഷണറുടെ ഓഫിസിലാണ് ഇന്ന് വൈകുന്നേരത്തോടെ ഹാജരായത്. ഇന്ന് ഹാജരായില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചിരുന്നു. എന്നാല്‍ അസുഖത്തെ തുടര്‍ന്ന്് ആശുപത്രിയില്‍ ചികില്‍സയിലാണെന്നും അതിനാല്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നാണ് സുരേഷ് കല്ലട പോലിസിനെ അറിയിച്ചിരുന്നത്.തുടര്‍ന്ന് ചികില്‍സാ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സുരേഷ് ഹാജരായിരിക്കുന്നത്

പോലിസിനു മുമ്പില്‍ ഹാജരാകാതെ സുരേഷ് കല്ലട;കര്‍ശന നടപടിക്കൊരുങ്ങി പോലിസ്

25 April 2019 6:57 AM GMT
ആരോഗ്യ പ്രശ്‌നമുള്ളതിനാല്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.ഇതേ തുടര്‍ന്ന് മെഡിക്കല്‍ സര്‍ടിഫിക്കറ്റ് ഹാജരാക്കാന്‍ പോലിസും സുരേഷിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മരട് സി ഐയുടെ ഓഫീസില്‍ ഹാജരാകാനാണ് സുരേഷിന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ഇന്നലെയും ഇന്ന്് രാവിലെ വരെയും അദ്ദേഹം ഹാജരായിട്ടില്ല. ഇന്നു കൂടി ഹാജരാകാതിരിക്കുകയോ മെഡിക്കല്‍ സര്‍ടിഫിക്കറ്റ് ഹാജരാക്കാതിരിക്കുകയോ ചെയ്താല്‍ കോടതിയെ സമീപിക്കാനാണ് പോലീസിന്റെ തീരുമാനം.

സുരേഷ് കല്ലട നേരിട്ട് ഹാജരാവണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

24 April 2019 11:29 AM GMT
കല്ലടക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഡിവൈഎസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് പ്രത്യേക അന്വേഷണം നടത്തണം. ഇതിനുപുറമേ ഗതാഗത കമ്മീഷണറും അന്വേഷണം നടത്തണം.

അന്തർസംസ്ഥാന ബസ് ബുക്കിങ് ഓഫീസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന

24 April 2019 10:07 AM GMT
സുരേഷ് കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച് ഇറക്കിവിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചനയുണ്ട്.

കല്ലട ബസില്‍ യാത്രക്കാരെ ആക്രമിച്ചവരില്‍ ഏഴുപേരില്‍ കുടുതല്‍ ജീവനക്കാര്‍ ഉണ്ടെന്ന് മര്‍ദനത്തിനിരയായ സച്ചിന്‍

24 April 2019 7:55 AM GMT
ഏഴു പേരാണ് മര്‍ദിക്കാന്‍ ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്.തന്നെ ആറിലധികം പേര്‍ മര്‍ദ്ദിച്ച സമയമത്ത് അജയഘോഷിനെ ആരാണ് മര്‍ദിച്ചതെന്നും സച്ചിന്‍ ചോദിച്ചു.ബസിനു പുറത്ത് നിന്നും മര്‍ദിക്കാന്‍ ആളുണ്ടായിരുന്നു.അവരെ കണ്ടെത്താന്‍ പോലിസ് നടപടി സ്വീകരിക്കണമെന്നും സച്ചിന്‍ പറഞ്ഞു.സംഭവം കേസായതോടെ തനിക്ക് ഇഷ്ടം പോലെ ഭീഷണികള്‍ വരുന്നുണ്ടെന്നും സച്ചിന്‍ പറഞ്ഞു

യാത്രക്കാരെ മര്‍ദിച്ച് ഇറക്കി വിട്ട സംഭവം: ബസ് ഓപറേറ്റേഴ്‌സിന് കടിഞ്ഞാണുമായി പോലിസ്

24 April 2019 6:16 AM GMT
ജീവനക്കാരെ നിയമിക്കുന്നതിന് മുമ്പ് അതാതു പോലിസ് സ്‌റ്റേഷനുകളില്‍ നിന്നും പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.യാത്രക്കാരോട് മാന്യമായ പെരുമാറാത്ത ജീവനക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും.ബസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ പരാതികള്‍ക്കും ബസുടമകള്‍ ആയിരിക്കും ഉത്തരവാദി

യാത്രക്കാരെ മര്‍ദിച്ച് ബസില്‍ നിന്നിറക്കി വിട്ടസംഭവം: കല്ലട ട്രാവല്‍സിലെ മൂന്നു ജീവനക്കാര്‍ കൂടി അറസ്റ്റില്‍

23 April 2019 9:19 AM GMT
കേസില്‍ ഇതുവരെ ഏഴു ജീവനക്കാര്‍ അറസ്റ്റിലായി.ബസിന്റെ ഡ്രൈവറായ കോയമ്പത്തൂര്‍ സ്വദേശി കുമാര്‍(55),മാനേജര്‍ കൊല്ലം മണ്‍റോതുരുത്ത് സ്വദേശി ഗിരിലാല്‍, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി വിഷ്ണു എന്നിവരാണ് ഇന്ന് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്കെതിരെ വധശ്രമം, മോഷണം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി ജിതിന്‍, ആലത്തൂര്‍ സ്വദേശി ജയേഷ്,രാജേഷ്,അന്‍വര്‍ എന്നിവരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റു ചെയ്തിരുന്നു

യാത്രക്കാരെ മര്‍ദിച്ച് ബസില്‍ നിന്നിറക്കി വിട്ട സംഭവം: രണ്ടു പേര്‍ കൂടി അറസ്റ്റില്‍; പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് വധശ്രമം, മോഷണം അടക്കമുള്ള കുറ്റം

22 April 2019 4:57 PM GMT
കല്ലട ട്രാവല്‍സിലെ ജീവനക്കാരായ രാജേഷ്,അന്‍വര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഇതോടെ സംഭവത്തില്‍ നാലു ജീവനക്കാര്‍ അറസ്റ്റിലായി. നേരത്തെ തിരുവനന്തപുരം സ്വദേശി ജിതിന്‍, ആലത്തൂര്‍ സ്വദേശി ജയേഷ് എന്നിവരെ മരട് പോലിസ് അറസ്റ്റു ചെയ്തിരുന്നു.യാത്രക്കാരെ അക്രമിക്കുന്നതിന് നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായ നാലുപേരുമെന്നും എസിപി സ്റ്റുവര്‍ട്ട കീലര്‍ പറഞ്ഞു

യാത്രക്കാരെ മര്‍ദിച്ച് ബസില്‍ നിന്നിറക്കിവിട്ട സംഭവം: വിശദീകരണവുമായി സുരേഷ് കല്ലട ട്രാവല്‍സ്

22 April 2019 4:17 PM GMT
അന്വേഷണം നേരിടുന്ന ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി സുരേഷ് കല്ലട ട്രാവല്‍സ്. ഫേസ്ബുക്കില്‍ സുരേഷ് കല്ലട പാസഞ്ചേഴ്‌സ് പോസ്റ്റ് ചെയ്ത കുറുപ്പിലാണ് സസ്‌പെന്‍ഷന്‍ വിവരമുള്ളത്. ഹരിപ്പാട് വെച്ച് തങ്ങളുടെ 50 വയസ് പ്രായമുള്ള ജീവനക്കാരനെ ബസിലെ മൂന്ന് യാത്രികര്‍ ചേര്‍ന്ന് ആക്രമിച്ചുവെന്ന് കുറുപ്പില്‍ പറയുന്നുണ്ട്

യാത്രക്കാരെ മര്‍ദിച്ച സംഭവം: രണ്ടു ജീവനക്കാര്‍ അറസ്റ്റില്‍; ബസുടമ ഹാജരാകാന്‍ നോട്ടീസ്, വൈറ്റില ഓഫിസ് അടച്ചു പൂട്ടാന്‍ നിര്‍ദേശം

22 April 2019 9:57 AM GMT
മാനേജര്‍ ഗിരിലാല്‍ പോലിസ് കസ്റ്റഡിയില്‍ ഉണ്ട്. ഇയാളെയും അറസ്റ്റു ചെയ്യുമെന്നാണ് വിവരം.പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ബസില്‍ വെച്ച് മര്‍ദനമേറ്റ യാത്രക്കാരന്‍ അജയഘോഷ് .കല്ലടയുടെ വൈറ്റില ഓഫിസില്‍ പോലീസ് പരിശോധന നടത്തി.ഇവിടുത്തെ രേഖകള്‍ പോലീസ് പരിശോധിച്ചു.നിരവധി പാഴ്‌സലുകളും പോലീസ് ഇവിടെ നിന്നും കണ്ടെടുത്തു.നിലവില്‍ പാഴ്‌സല്‍ കൊണ്ടുപോകാന്‍ ഇവര്‍ക്ക് അനുവാദമില്ലെന്നാണ് പ്രാഥമിക വിവരം. ഓഫിസ് താല്‍ക്കാലികമായി അടച്ചു പൂട്ടാന്‍ പോലീസ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം:ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍

22 April 2019 7:08 AM GMT
ആക്രമണം നടത്തിയവരുടെ ക്രിമിനല്‍ പശ്ചാത്തലമടക്കം പോലീസ് പരിശോധിക്കും.പരിക്ക് പറ്റിയ യാത്രക്കാരെ പോലീസ് കണ്ട് മൊഴിയെടുക്കും. അവരുടെ മൊഴിയെടുത്തതിനു ശേഷം കുടുതല്‍ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തും.സംഭവത്തില്‍ ശക്തമായ നടപടി തന്നെ സ്വീകരിക്കും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ല
Share it