എറണാകുളത്ത് മല്‍സരിക്കാന്‍ സരിതയും;ഏപ്രിലില്‍ പത്രിക സമര്‍പ്പിക്കും
ജില്ലാ കലക്ടറേറ്റില്‍ നിന്ന് സരിത നാമനിര്‍ദേശ പത്രിക വാങ്ങി. ഏപ്രില്‍ ആദ്യം പത്രിക സമര്‍പ്പിക്കുമെന്ന് സരിത അറിയിച്ചു. ഏപ്രില്‍ ഒന്നിന് എറണാകുളം മണ്ഡലത്തിലെത്തി പ്രചാരണം തുടങ്ങും. സ്ത്രീപീഡന കേസില്‍ പ്രതിയായിട്ടുള്ളവരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥിത്വത്തിന്റെ അന്തസ് ചോദ്യം ചെയ്യപ്പെടുകയാണെന്നും സരിത

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസിനെ പിടിച്ചുലച്ച സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ മല്‍സരിക്കും. ഇതിനായി ജില്ലാ കലക്ടറേറ്റില്‍ നിന്ന് സരിത നാമനിര്‍ദേശ പത്രിക വാങ്ങി. ഏപ്രില്‍ ആദ്യം പത്രിക സമര്‍പ്പിക്കുമെന്ന് സരിത അറിയിച്ചു. ഏപ്രില്‍ ഒന്നിന് എറണാകുളം മണ്ഡലത്തിലെത്തി പ്രചാരണം തുടങ്ങും.
കോണ്‍ഗ്രസിലെ ദുഷിച്ച പ്രവണതകള്‍ക്കെതിരെയാണ് താന്‍ മല്‍സരിക്കുന്നതെന്ന് സരിത പറഞ്ഞു. സ്ത്രീകള്‍ ഏറ്റവുമധികം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് കോണ്‍ഗ്രസിലാണ്. സ്ത്രീപീഡന കേസില്‍ പ്രതിയായിട്ടുള്ളവരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥിത്വത്തിന്റെ അന്തസ് ചോദ്യം ചെയ്യപ്പെടുകയാണ്. സത്രീ പീഡന കേസിലെ പ്രതി ജാമ്യം പോലും എടുക്കാതെയാണ് മല്‍സരിക്കുന്നത്. എന്നിട്ടും ഇയാള്‍ക്ക് നിയമപരിരക്ഷ ലഭിക്കുന്നു. ഇതിനെയെല്ലാം തുറന്നു കാട്ടുകയാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിലൂടെ താന്‍ ലക്ഷ്യമിടുന്നത്.എറണാകുളത്ത് മാത്രമാണ് ല്‍സരിക്കുകയെന്നും മറ്റ് മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍് ആലോചിച്ചിട്ടില്ലെന്നും സരിത വ്യക്തമാക്കി.
RELATED STORIES
ഗുജറാത്ത് കലാപം; കൂട്ട ബലാല്സംഗം, കൂട്ടക്കൊല കേസുകളില് 26 പേരെയും...
2 April 2023 8:30 AM GMTവേളാങ്കണി തീര്ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം, ...
2 April 2023 4:12 AM GMT'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന് കുടുംബം...
1 April 2023 6:03 AM GMT