പറപ്പൂരില്‍ രണ്ടുപേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

പറപ്പൂര്: ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ രണ്ടുപേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഏഴാം വാര്‍ഡിലെ കുറ്റിത്തറയിലും രണ്ടാം വാര്‍ഡിലെ നായര്‍ പടിയിലുമാണ് മരണം. പറപ്പൂര് കുറ്റിത്തറ വേരേങ്ങല്‍ അയമുതു ഹാജിയുടെ ഭാര്യ ചീരങ്ങന്‍ ഇയ്യാത്തുട്ടി (70) യാണ് മരിച്ചത്. കൊാവിഡ് ബാധിതയായി ചികില്‍സയിലായിരുന്നു. മക്കള്‍: മുഹമ്മദ് മുസ്തഫ, റാഷിദ്, മുജീബ് (ഇരുവരും ദുബയ്), മഹറുന്നിസ, ഫൗസിയ. മരുമക്കള്‍: ആരിഫ, റഫീന, സജ്ന, മുഹമ്മദ് ഷാഫി (കുവൈത്ത്), നാസര്‍.
മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഖബറടക്കി. എടയാട്ട് പറമ്പിലെ ചിറയില്‍ വാസു (55) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. കോഴിക്കോട് മെട്രൊ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ദീര്‍ഘകാലം പ്രവാസിയായിരുന്നു. കണ്ണമംഗലം തിണ്ടേക്കാട് ടെക്സ്റ്റെയില്‍സ്, ഫാന്‍സി ഷോപ്പുകള്‍ നടത്തിവരികയായിരുന്നു. ഭാര്യ. സജിത. മക്കള്‍: സ്നേഹന്‍, ഷെല്‍ന, ശ്രീരാഗ്, ശ്രീരൂപ്. മരുമകന്: സലീഷ് പരപ്പനങ്ങാടി (ദുബയ്). സംസ്കാര ചടങ്ങുകള്‍ക്ക് ട്രൊമൊ കെയര്‍ പ്രവര്‍ത്തകര്‍ നേതൃത്വം നല്കി.
RELATED STORIES
ഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMT'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 10:33 AM GMT'ഹലോക്ക് പകരം വന്ദേമാതരം';സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ...
15 Aug 2022 10:15 AM GMTഞാന്‍ മെഹനാസ് കാപ്പന്, ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്‍ത്ത് ...
15 Aug 2022 10:00 AM GMTഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് സംഘം തന്നെയെന്ന് സിപിഎം
15 Aug 2022 9:51 AM GMTഅഫ്ഗാനിലെ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ച് ...
15 Aug 2022 7:14 AM GMT