- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമല സ്വര്‍ണക്കൊള്ളയിലെ ഇഡി അന്വേഷണം സ്വാഗതം ചെയ്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍
തന്ത്രി സ്ഥാനം മാറ്റുന്ന തീരുമാനമെടുക്കുന്നതില്‍ പ്രസക്തിയില്ലെന്ന് ജയകുമാര്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി)അന്വേഷണം സ്വാഗതം ചെയ്യുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. എത്ര വലിയ സാമ്പത്തിക ക്രമക്കേടാണെങ്കിലും അത് പുറത്തുവരണമെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതിയായ കണ്ഠരര് രാജീവരെ തന്ത്രിസ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമെടുക്കുന്നതിന് പ്രസക്തിയില്ലെന്നും ധര്‍മ്മനിഷ്ഠമായ തീരുമാനം ആവശ്യമായ ഘട്ടത്തില്‍ കൈക്കൊള്ളുമെന്നും ജയകുമാര്‍ വ്യക്തമാക്കി.
ഇഡി അന്വേഷണം ആ വഴിക്ക് നടക്കട്ടെയെന്നും താന്‍ അത് ശ്രദ്ധിക്കുന്നില്ലെന്നും കെ ജയകുമാര്‍ പറഞ്ഞു. എത്ര വലിയ സാമ്പത്തിക ക്രമക്കേടാണെങ്കിലും പുറത്തുവരണമെന്നും കെ ജയകുമാര്‍ വ്യക്തമാക്കി. ഒക്ടോബര്‍ വരെ കണ്ഠരര് മഹേഷ് മോഹനര്‍ക്കാണ് തന്ത്രിയുടെ ചുമതലയുള്ളതെന്നും അത് കഴിയുന്ന മുറക്ക് തീരുമാനമെടുക്കുമെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ എല്ലാം നടന്നത് തന്ത്രിയുടെ അറിവോടെയെന്നാണ് എസ്‌ഐടി റിപോര്‍ട്ട്. തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ എതിര്‍ത്ത് കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഗുരതര വിവരങ്ങളുള്ളത്.
അതേസമയം, കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാറിനെ വീണ്ടും കോടതി റിമാന്‍ഡ് ചെയ്തു. ശബരിമലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ ഇഡിയും നടപടികള്‍ കടുപ്പിക്കുകയാണ്. ആടിയ ശിഷ്ടം നെയ്യ് വില്‍പനയിലെ ക്രമക്കേട് വിവരങ്ങള്‍ ഇഡി ശേഖരിച്ചു. മുന്‍ കീഴ്ശാന്തി സുനില്‍കുമാര്‍ പോറ്റിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇഡി ഇടപെടല്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















