Kerala

തിരുവനന്തപുരം ബാലരാമപുരത്ത് വയോധികയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം ബാലരാമപുരത്ത് വയോധികയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
X

തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോട്ടുകാല്‍ സ്വദേശി ശോഭനയുടെ (62) മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അയല്‍വാസികള്‍ ശോഭനയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സംഭവം നടന്നിരിക്കുന്നത്. എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തത ഇല്ല.

ശോഭനയുടെ ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. രണ്ട് മക്കളുണ്ട്. പ്രാഥമികമായി ലഭിച്ച വിവരമനുസരിച്ച് ആത്മഹത്യയെന്നാണ് പോലിസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.




Next Story

RELATED STORIES

Share it