Latest News

കണ്ണൂര്‍ കുറ്റൂരില്‍ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് 62 പവന്‍ കവര്‍ന്നു

കണ്ണൂര്‍ കുറ്റൂരില്‍ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് 62 പവന്‍ കവര്‍ന്നു
X

കണ്ണൂര്‍: കണ്ണൂര്‍ കുറ്റൂരില്‍ വന്‍ കവര്‍ച്ച. പെരുന്നാള്‍ ആഘോഷത്തിനായി കുടുംബം പുറത്തുപോയ സമയത്താണ് സംഭവം. കുറ്റൂരിലെ നഫീസ മന്‍സിലില്‍ വി യു നഫീസയുടെ വീട്ടില്‍ നിന്ന് 62 പവന്‍ സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് വീട് കൊള്ളയടിക്കപ്പെട്ട വിവരമറിയുന്നത്.

പെരുന്നാള്‍ ദിനത്തില്‍ നഫീസയും മകനും അഞ്ചരക്കണ്ടിയിലെ കുടുംബവീട്ടിലേക്ക് പോയ തക്കം നോക്കിയാണ് മോഷ്ടാക്കള്‍ എത്തിയത്. വീടിന്റെ പിന്‍വശത്തെ കിണറിനോട് ചേര്‍ന്ന വാതില്‍ തകര്‍ത്താണ് അകത്തുകയറിയത്. അലമാരകള്‍ കുത്തിത്തുറന്ന്, അലമാരയ്ക്കുള്ളിലെ ബാഗിലെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. കേസ് അന്വേഷണത്തിനായി ഉടന്‍ തന്നെ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുമെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it