Kerala

പാലാരിവട്ടം മേല്‍പാലം: വി കെ ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരിക്കെ നിര്‍മ്മിച്ച മുഴുവന്‍ പാലങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കണമെന്ന് എസ് ഡിപിഐ

ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരിക്കെ ധൃതി പിടിച്ചുള്ള പാലം നിര്‍മ്മാണങ്ങളിലൂടെ െപൊതു ഖജനാവില്‍ നിന്ന് കോടികളാണ് തട്ടിയെടുത്തതെന്ന് എസ്ഡിപി ഐ ആരോപിച്ചു. ശരിയായ അന്വേഷണം നടന്നാല്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന് നടത്തിയ കേരളം കണ്ട ഏറ്റവും വലിയ കുംഭകോണം പുറത്ത് കൊണ്ട് വരാന്‍ കഴിയും. പാലാരിവട്ടം പാലം അഴിമതിയില്‍ ഉദ്യോഗസ്ഥരെ മാത്രം പ്രതിചേര്‍ത്ത് കേസ് അവസാനിപ്പിക്കാനാണ് വിജിലന്‍സ് ശ്രമിക്കുന്നത്. ഉദ്യോഗസ്ഥരെ മാത്രം പ്രതിചേര്‍ത്ത് വന്‍ സ്രാവുകളെ ഒഴിവാക്കാന്‍ ഉന്നതതലത്തില്‍ ഗൂഡാലോചന നടന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പാലാരിവട്ടം മേല്‍പാലം: വി കെ ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരിക്കെ നിര്‍മ്മിച്ച മുഴുവന്‍ പാലങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കണമെന്ന് എസ് ഡിപിഐ
X

കൊച്ചി: പാലാരിവട്ടം മേല്‍പാല നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നുവെന്ന് വ്യക്തമായ സ്ഥിതിക്ക് വി കെ ഇബ്രാഹിം കുഞ്ഞിനെ കേസില്‍ പ്രതി ചേര്‍ക്കണമെന്നും, ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ കേരളത്തില്‍ നിര്‍മ്മിച്ച മുഴുവന്‍ പാലങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരിക്കെ ധൃതി പിടിച്ചുള്ള പാലം നിര്‍മ്മാണങ്ങളിലൂടെ െപൊതു ഖജനാവില്‍ നിന്ന് കോടികളാണ് തട്ടിയെടുത്തതെന്ന് എസ്ഡിപി ഐ ആരോപിച്ചു. ശരിയായ അന്വേഷണം നടന്നാല്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന് നടത്തിയ കേരളം കണ്ട ഏറ്റവും വലിയ കുംഭകോണം പുറത്ത് കൊണ്ട് വരാന്‍ കഴിയും.

പാലാരിവട്ടം പാലം അഴിമതിയില്‍ ഉദ്യോഗസ്ഥരെ മാത്രം പ്രതിചേര്‍ത്ത് കേസ് അവസാനിപ്പിക്കാനാണ് വിജിലന്‍സ് ശ്രമിക്കുന്നത്. ഉദ്യോഗസ്ഥരെ മാത്രം പ്രതിചേര്‍ത്ത് വന്‍ സ്രാവുകളെ ഒഴിവാക്കാന്‍ ഉന്നതതലത്തില്‍ ഗൂഡാലോചന നടന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.പാലം കുംഭകോണത്തിലെ മുഴുവന്‍ കാര്യങ്ങളും പുറത്ത് കൊണ്ട് വരുവാനും, പ്രതികള്‍ രക്ഷപ്പെടാതിരിക്കാനും കേരളം ജാഗ്രത പുലര്‍ത്തണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തില്‍ എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, അജ്മല്‍ കെ മുജീബ്,ഷീബ സഗീര്‍, സുധീര്‍ ഏലൂക്കര, ബാബു വേങ്ങൂര്‍, റഷീദ് എടയപ്പുറം, നാസര്‍ എളമന, സുനിത നിസാര്‍, ഷാനവാസ് പുതുക്കാട് ,അനീഷ് മട്ടാഞ്ചേരി, നിയാസ് നെട്ടൂര്‍, കബീര്‍ കാഞ്ഞിരമറ്റം, ഹാരിസ് ഉമര്‍, ഷിഹാബ് പടന്നാട്ട്, ഷിഹാബ് വല്ലം, അലി പല്ലാരിമംഗലം, മീരാന്‍ മുളവൂര്‍, അമീര്‍ എടവനക്കാട് സംബന്ധിച്ചു.

Next Story

RELATED STORIES

Share it