Top

You Searched For "palarivattom fly over"

പാലാരിവട്ടം മേല്‍പാലം പൊളിക്കുന്നത് താല്‍ക്കാലികമായി ഹൈക്കോടതി സ്‌റ്റേ ചെയ്തു

10 Oct 2019 9:00 AM GMT
എന്‍ജിനീയര്‍മാരുടെ സംഘടന നല്‍കിയ ഹരജിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി.പാലത്തില്‍ ഭാര പരിശോധന അടക്കമുള്ളയുടെ റിപോര്‍ട് രണ്ടാഴ്ചയക്കുള്ളില്‍ സമര്‍പ്പിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.വിശദമായ ഭാരപരിശോധന നടത്തിയ ശേഷം മാത്രമേ പാലം പൊളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നാണ് എന്‍ജിനീയര്‍മാരുടെ ഹരജിയിലെ പ്രധാന ആവശ്യം

പാലാരിവട്ടം പാലം നിര്‍മാണ അഴിമതി: പുറത്തു വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ഹൈക്കോടതി; ടി ഒ സൂരജ് അടക്കം മൂന്നു പേരുടെ ജാമ്യഹരജി തള്ളി

9 Oct 2019 8:58 AM GMT
പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, പാലം നിര്‍മാണ കരാര്‍ എടുത്തിരുന്ന ആര്‍ഡിഎസ് കമ്പനി ഉടമ സുമിത് ഗോയല്‍, ആര്‍ബിഡിസി മുന്‍ എജിഎം എം ടി തങ്കച്ചന്‍ എന്നിവരുടെ ജാമ്യഹരജിയാണ് ഹൈക്കോടതി തള്ളിയത്.വലിയ ഗൂഡാലോചന കേസില്‍ നടന്നിട്ടുണ്ടെന്നും കുടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.ഇത് അന്വേഷിക്കണം. പാലം നിര്‍മാണ കരാറില്‍ തിരിമറി നടന്നതായി ആരോപണമുണ്ട്. കേസില്‍ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ഇവര്‍ക്ക് ജാമ്യം നല്‍കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

പാലാരിവട്ടം മേല്‍പാലം: മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എക്കെതിരെ നടപടിയാവശ്യപ്പെട്ട് എല്‍ഡിഎഫ് ലോംങ്മാര്‍ച്

16 July 2019 1:02 PM GMT
ഈ മാസം 18 നാണ് മാര്‍ച്ച് നടത്തുകയെന്ന് എല്‍ഡിഎഫ് എറണാകുളം ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി പറഞ്ഞു.പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്ക് ഉത്തരവാദിയായ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ. സ്ഥാനം രാജിവയ്ക്കുക, അഴിമതിക്ക് കാരണക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പാലാരിവട്ടത്ത് ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ലോംങ്മാര്‍ച് നടത്തുന്നത്. സമരത്തിനാധാരമായ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സമഗ്രമായ നിവേദനം നാളെ രാവിലെ 10-ന് തിരുവനന്തപുരത്ത് എല്‍ഡിഎഫ്. ജില്ലാ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കു

പാലാരിവട്ടം മേല്‍പാലത്തിന്റെ മൂന്നിലൊരു ഭാഗം പുനരുദ്ധാരണം നടത്തണമെന്ന് ഇ ശ്രീധരന്‍

12 July 2019 2:56 PM GMT
പാലം പൂര്‍ണമായും പൊളിച്ച് പണിയേണ്ടതില്ല.അതേസമയം കേടുവന്നിട്ടുള്ള സ്പാനുകള്‍ നീക്കം ചെയ്യേണ്ടതുണ്ടെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി

പാലാരിവട്ടം മേല്‍പാലം: ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് പ്രതിനിധി പരിശോധന നടത്തി

7 July 2019 2:34 AM GMT
പാലം നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക വിജിലന്‍സ് സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കുന്നതിനായി ദേശീയപാത വിഭാഗം എന്‍ജിനീയര്‍മാരുടെ ഉന്നതാധികാര സമിതിയായ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ സഹായം വിജിലന്‍സ് നേരത്തെ തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് റോഡ് കോണ്‍ഗ്രസ് അംഗമായ ഭൂപീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം പാലത്തില്‍ പരിശോധന നടത്തിയത്.പാലത്തിന്റെ നിലവിലെ അവസ്ഥ വളരെ ഗുരുതരമെന്ന് ഭൂപീന്ദര്‍ സിങ്ങ്

പാലാരിവട്ടം മേല്‍പാലം പുതുക്കിപണിയാന്‍ 10 മാസം; ഗതാഗതകുരുക്കില്‍ വലഞ്ഞ് കൊച്ചി

6 July 2019 4:01 AM GMT
ശ്രീധരന്റെ നേതൃത്വത്തില്‍ വിദഗ്ദ സംഘം വിശദമായി പരിശോധന നടത്തി സര്‍ക്കാരിന് കഴിഞ്ഞ ദിവസം റിപോര്‍ട് സമര്‍പ്പിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പാലം പുതുക്കി പണിയാന്‍ തീരുമാനിച്ചിരിക്കുന്നത്.പാലത്തിന്റെ നിലവിലെ അവസ്ഥയില്‍ അറ്റകുറ്റപണികള്‍ നടത്തിയാലും വാഹനഗതാഗതം ദുഷ്‌കരമായിരിക്കുമെന്നും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പാലം 20 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും തകരുമെന്നുമണ് പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. പാലത്തിന് കാര്യമായ ബലക്ഷയമുണ്ടെന്നും പുനരുദ്ധാരണ ആവശ്യമാണെന്നും നിര്‍ദേശിക്കുന്ന റിപോര്‍ട്ടില്‍ നിലവിലെ സാഹചര്യത്തില്‍ പാലത്തിലൂടെ വാഹന ഗതാഗതം അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ അഴിമതി: മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ സംരക്ഷിക്കുന്നത് സി പി എം- ലീഗ് അവിശുദ്ധ കൂട്ട്‌കെട്ടന്ന് എസ്ഡിപിഐ

4 July 2019 2:05 PM GMT
യു ഡി എഫ് സര്‍ക്കാരിന്റെ അവസാന ഘട്ടത്തില്‍ തിരക്കിട്ട് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെല്ലാം വലിയ കൊള്ളയാണ് നടന്നിട്ടുണ്ടെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം.സംസ്ഥാനത്ത് മുമ്പില്ലാത്ത വിധം കരാറുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടങ്ങിയ വലിയ കോക്കസ് രൂപപ്പെട്ടിട്ടുണ്ട്.പൊതു സ്വത്ത് കാര്‍ന്ന് തിന്നുന്ന ഇവര്‍ക്ക് സംരക്ഷണം ലഭിക്കുന്നത് ആശങ്കാജനകമാണെന്നും എം കെ മനോജ്കൂമാര്‍ പറഞ്ഞു

പാലാരിവട്ടം പാലം: നിര്‍മ്മാണത്തില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് ശ്രീധരന്റെ റിപ്പോര്‍ട്ട്

4 July 2019 7:18 AM GMT
പരിശോധന റിപ്പോര്‍ട്ട് ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി. പാലത്തിന് കാര്യമായ ബലക്ഷയമുണ്ടെന്നും പുനരുദ്ധാരണം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ അപാകത: ഇ ശ്രീധരന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപോര്‍ട് നല്‍കും

4 July 2019 3:59 AM GMT
മുഖ്യമന്ത്രിയുടെ ചേമ്പറില്‍ എത്തി ഇന്ന് രാവിലെ റിപോര്‍ട് സമര്‍പ്പിക്കുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഈ റിപോര്‍ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം പൂര്‍ണമായും പൊളിച്ചു നീക്കയതിനു ശേഷം വീണ്ടും നിര്‍മിക്കണോ അതോ അറ്റകുറ്റപ്പണി നടത്തി ഉപയോഗിച്ചാല്‍ മതിയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുക

പാലാരിവട്ടം മേല്‍പാല നിര്‍മ്മാണത്തിലെ അഴിമതി: എസ്ഡിപിഐ സമര പ്രഖ്യാപന സംഗമം ഇന്ന്

4 July 2019 2:08 AM GMT
അഴിമതി നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കേസില്‍ പ്രതി ചേര്‍ക്കണമെന്നും, ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ നിര്‍മ്മിച്ച മുഴുവന്‍ പാലങ്ങളെക്കുറിച്ചും ഉന്നതതല അന്വേഷണം നടത്തണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. ജനങ്ങളുടെ പണം കൊള്ളയടിച്ച് മുന്‍ മന്ത്രിയും അദ്ദേഹത്തിന്റെ ശിങ്കിടികളും വാരികൂട്ടിയ സ്വത്തുക്കള്‍ കണ്ട് കെട്ടാന്‍ നടപടിയെടുക്കുന്നതിന് പകരം, ആഭാസ സമരങ്ങള്‍ നടത്തി പ്രതികളുമായി ഒത്ത് കളിക്കുകയാണ് ഇടത് പക്ഷവും സര്‍ക്കാരും

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി: എസ്ഡിപി ഐ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നാളെ

3 July 2019 4:43 PM GMT
മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കേസില്‍ പ്രതി ചേര്‍ക്കണം, ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ നിര്‍മ്മിച്ച മുഴുവന്‍ പാലങ്ങളെക്കുറിച്ചും ഉന്നതതല അന്വേഷണം നടത്തണമെന്നും എസ്ഡിപി ഐ.ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരിക്കെ ധൃതി പിടിച്ചുള്ള പാലം നിര്‍മ്മാണങ്ങളിലൂടെ പൊതു ഖജനാവിന് കോടികളാണ് നഷ്ടപ്പെട്ടത്. ശരിയായ രീതിയില്‍ അന്വേഷണം നടന്നാല്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് നടത്തിയ കേരളം കണ്ട ഏറ്റവും വലിയ കുംഭകോണം പുറത്ത് കൊണ്ട് വരാന്‍ കഴിയുമെന്ന് എസ്ഡിപി ഐ

പാലാരിവട്ടം മേല്‍പ്പാലത്തില്‍ വിദഗ്ദ സംഘം വീണ്ടും പരിശോധന നടത്തി

2 July 2019 4:21 PM GMT
അഴിമതി ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ബലക്ഷയം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആയിരുന്നു പരിശോധന നടത്തിയത്. പാലത്തില്‍ നിന്നും വിജിലന്‍സ് ശനിയാഴ്ച വീണ്ടും സാമ്പിള്‍ ശേഖരിക്കും. പരിശോധന സംബന്ധിച്ച് സഹായം ആവശ്യമാണെങ്കില്‍ ഐഐടിയെ സമീപിക്കും. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ സഹായത്തിനായി വിജിലന്‍സ് ഐ.ജി കത്ത് നല്‍കിയിട്ടുണ്ട്

പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ ക്രമക്കേട്:മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയ്‌ക്കെതിരെ നാളെ മുതല്‍ എല്‍ഡിഎഫ് സത്യാഗ്രഹം

25 Jun 2019 7:53 AM GMT
രാവിലെ പത്തുമുതല്‍ ഉച്ചയക്ക് ഒന്നുവരെയാണ് സമരം. നാളെ രാവിലെ പത്തിന്, പാലാരിവട്ടം മേല്‍പ്പാലത്തില്‍ സമര്‍പ്പിക്കാനുള്ള റീത്തുകളുമായി കലൂര്‍ സ്‌റ്റേഡിയത്തിന് മുന്നില്‍നിന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകല്‍ മാര്‍ച്ച് നടത്തും. പാലാരിവട്ടം ജംങ്ഷനില്‍ ചേരുന്ന അനിശ്ചിതകാല സമരത്തിന്റെ ഒന്നാംഘട്ടം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. അനിശ്ചിതകാല സമരത്തിനിടയില്‍ കുന്നുകരയില്‍നിന്ന് പാലാരിവട്ടത്തേക്ക് ലോങ്മാര്‍ച്ച് നടത്തും

നിര്‍മാണത്തിലെ ക്രമക്കേട്;പാലാരിവട്ടം മേല്‍പാലം വീണ്ടും വിദഗ്ദ സംഘം പരിശോധിക്കും

25 Jun 2019 3:08 AM GMT
വരും ദിവസങ്ങളില്‍ തന്നെ പരിശോധന നടക്കുമെന്നാണ് വിവരം. ചെന്നൈ ഐഐടിയില്‍ നിന്നുള്ള വിദഗ്ദരെയടക്കം ഉള്‍പ്പെടുത്തിയാണ് പരിശോധന. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഡിഎംആര്‍സിയുടെ മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ എതാനും ദിവസം മുമ്പ് പാലം പരിശോധിച്ചിരുന്നു. ഇതിനു ശേഷമാണ് വിദഗ്ദ സംഘം വീണ്ടും പരിശോധനയ്ക്കായി എത്തുന്നത്. ഇവരുടെ കൂടി റിപോര്‍ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കണോ അതോ നിലവിലെ പാലം അറ്റകുറ്റപ്പണിയിലൂടെ ബലപ്പെടുത്തി ഉപയോഗിക്കാന്‍ കഴിയുമോയെന്നത് സര്‍ക്കാര്‍ തീരൂമാനിക്കുകയുള്ളുവെന്നാണ് വിവരം

പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേട്: ഇ ശ്രീധരന്റെ നേതൃത്വത്തില്‍ വിദഗ്ദ സംഘം പരിശോധന നടത്തി

17 Jun 2019 10:00 AM GMT
പാലം പൂര്‍ണമായി പൊളിച്ചുമാറ്റണോ അതോ അറ്റകുറ്റപ്പണിയിലൂടെ ഗതാഗത യോഗ്യമാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനായിരുന്നു പരിശോധന. ശ്രീധരനൊപ്പം ചെന്നൈ ഐ ഐ ടിയിലെ വിദഗ്ദന്‍ അളഗ സുന്ദര മൂര്‍ത്തി,കോണ്‍ക്രീറ്റ് സ്‌പെഷ്യലിസ്റ്റും കാണ്‍പൂര്‍ ഐഐടിയിലെ വിസിറ്റിംഗ് പ്രഫസറുമായ മഹേഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു

പാലാരിവട്ടം മേല്‍പാലം: ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഇന്ന് വിദഗ്ദ പരിശോധന

17 Jun 2019 2:23 AM GMT
പാലം പൂര്‍ണമായി പൊളിച്ചുമാറ്റണോ അതോ അറ്റകുറ്റപ്പണിയിലൂടെ ഗതാഗത യോഗ്യമാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് പരിശോധന. ഇ ശ്രീധരനൊപ്പം ചെന്നൈ ഐ ഐ ടിയിലെ വിദഗ്ദരുമൂണ്ടാകുമെന്നാണ് വിവരം. ഇതിനു ശേഷം നല്‍കുന്ന റിപോര്‍ടിനു ശേഷമായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. നിലവില്‍ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും ഇത് എത്രമാത്രം ഫലം ചെയ്യുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തതയില്ലാത്തതിനാലാണ് ഇ ശ്രീധരനെ പരിശോധനയ്ക്കായി നിയോഗിച്ചിരിക്കുന്നത്

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്; കരാറെടുത്ത കമ്പനിയുടെ ഓഫിസില്‍ വിജിലന്‍സ് പരിശോധന

14 Jun 2019 3:37 PM GMT
വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കരാറുകാരായ ആര്‍.ഡി.എസ്. പ്രൊജക്റ്റ് ലിമിറ്റഡിന്റെ എറണാകുളം പനമ്പിള്ളിനഗറിലുള്ള റീജ്യണല്‍ ഓഫീസിലും, മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിന്റെ കാക്കനാട് പടമുകളുള്ള ഫ്ളാറ്റിലുമാണ് ഒരേ സമയം വിജിലന്‍സ് റെയ്ഡ് നടത്തിയത്

പാലാരിവട്ടം മേല്‍പാലം: നിര്‍മാണത്തില്‍ ഗുരുതരക്രമക്കേടെന്ന് പരിശോധന റിപോര്‍ട്ട് ; ഇ ശ്രീധരന്റെ സഹായം തേടി സര്‍ക്കാര്‍

14 Jun 2019 2:07 AM GMT
പാലം നിര്‍മാണത്തിന് ആവശ്യമായ സിമെന്റ് ഉപയോഗിച്ചിരുന്നില്ലെന്നും കോണ്‍ക്രീറ്റിങില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും മദ്രാസ് ഐഐടി സര്‍ക്കാരിന് നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.പാലം രൂപകല്‍പ്പന പ്രകാരം എം 35 എന്ന ഗ്രേഡിലാണ് കോണ്‍ക്രീറ്റിങ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ എം 22 എന്ന തോതിലാണ് പാലാരിവട്ടം മേല്‍പാലത്തിന്റെ കോണ്‍ക്രീറ്റ് നടത്തിയതത്രെ

പാലാരിവട്ടം മേല്‍പാലം: വി കെ ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരിക്കെ നിര്‍മ്മിച്ച മുഴുവന്‍ പാലങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കണമെന്ന് എസ് ഡിപിഐ

10 Jun 2019 10:34 AM GMT
ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരിക്കെ ധൃതി പിടിച്ചുള്ള പാലം നിര്‍മ്മാണങ്ങളിലൂടെ െപൊതു ഖജനാവില്‍ നിന്ന് കോടികളാണ് തട്ടിയെടുത്തതെന്ന് എസ്ഡിപി ഐ ആരോപിച്ചു. ശരിയായ അന്വേഷണം നടന്നാല്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന് നടത്തിയ കേരളം കണ്ട ഏറ്റവും വലിയ കുംഭകോണം പുറത്ത് കൊണ്ട് വരാന്‍ കഴിയും. പാലാരിവട്ടം പാലം അഴിമതിയില്‍ ഉദ്യോഗസ്ഥരെ മാത്രം പ്രതിചേര്‍ത്ത് കേസ് അവസാനിപ്പിക്കാനാണ് വിജിലന്‍സ് ശ്രമിക്കുന്നത്. ഉദ്യോഗസ്ഥരെ മാത്രം പ്രതിചേര്‍ത്ത് വന്‍ സ്രാവുകളെ ഒഴിവാക്കാന്‍ ഉന്നതതലത്തില്‍ ഗൂഡാലോചന നടന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്: പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നവരെ ഉടന്‍ ചോദ്യം ചെയ്യും; ഇന്നു മുതല്‍ നോട്ടീസ് നല്‍കും

7 Jun 2019 2:09 AM GMT
പാലം നിര്‍മാണം കോണ്‍ട്രാക്ട് എടുത്ത ആര്‍ഡിഎസ് കമ്പനി, ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി, കിറ്റ്കോ, ആര്‍ബിഡിസികെ എന്നി സ്ഥാപനങ്ങളില്‍ പാലം നിര്‍മാണ സമയത്ത് മേല്‍നോട്ടം വഹിച്ച 17 പേരുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയാണ് എറണാകുളം വിജിലന്‍സ് യൂനിറ്റിന്റെ പ്രത്യേക അന്വേഷണസംഘം പാലം നിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള കേസിന്റെ എഫ്ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്

പാലാരിവട്ടം മേല്‍പാലം പുതുക്കിപ്പണിയണം,ചിലവ് കരാറുകാരനില്‍ നിന്നും ഇടാക്കണം ; വിജിലന്‍സ് കോടതിയില്‍ റിപോര്‍ട് സമര്‍പ്പിച്ചു

4 Jun 2019 2:12 PM GMT
വിജിലന്‍സ് എറണാകുളം യൂനിറ്റ് ഡിവൈഎസ്പി ആര്‍ അശോക് കുമാര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അറ്റകുറ്റപ്പണി ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണംചെയ്യില്ല.കരാറുകാരുടെചിലവില്‍ പാലം പുതുക്കിപ്പണിയണമെന്നും റിപോര്‍ടില്‍ആവശ്യപ്പെടുന്നു.പാലത്തിന്റെ ബലക്ഷയം അതീവ ഗുരുതരമാണെന്നും നിലവാരം കുറഞ്ഞ സാമഗ്രികളാണ് നിര്‍മാണത്തിന് ഉപയോഗിച്ചതെന്നും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു. തെറ്റായ രൂപകല്‍പന, നിലവാരമില്ലാത്ത നിര്‍മാണം, നിര്‍മാണത്തിലെ അപാകത കണ്ടെത്തുന്നതിലെ പിഴവ് എന്നിവയാണ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു

പാലാരിവട്ടം പാലം നിര്‍മാണത്തില്‍ വന്‍ അഴിമതിയെന്ന്; വിജിലന്‍സ് ഇന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും

4 Jun 2019 1:04 AM GMT
കേസെടുത്ത വിജിലന്‍സ് ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും.ഉദ്യോഗസ്ഥരും നിര്‍മാതാക്കളും ഒത്തുകളിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയതായാണ് വിവരം.പാലത്തിന്റെ രൂപകല്‍പനയില്‍ തന്നെ മാറ്റം വരുത്തിയാണ് നിര്‍മാണം നടത്തിയത്.നിലവാരമില്ലാത്ത സിമന്റ് ഉപയോഗിച്ചായിരുന്നു പാലത്തിന്റെ നിര്‍മാണം.ആവശ്യത്തിന് കമ്പികള്‍ ഉപയോഗിച്ചില്ലെന്നും വിജിലന്‍സ് കണ്ടെത്തി. സംഭവവുമായി ബന്ധപെട്ടു കിറ്റ്‌കോ, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥര്‍ കേസില്‍ പ്രതികളാകുമെന്നാണ് വിവരം

പാലാരിവട്ടം മേല്‍പ്പാലം നാളെ തുറന്നേക്കും

31 May 2019 2:39 AM GMT
പാലത്തിലെ ഗുരുതരമായ കേടുപാടുകള്‍ പരിഹരിച്ചെന്നും ജൂണ്‍ ഒന്നിന് പാലത്തിലൂടെയുള്ള ഗതാഗതം പുനഃരാരംഭിക്കാമെന്നും പാലത്തില്‍ പരിശോധന നടത്തിയ മദ്രാസ് ഐഐടിയിലെ വിദഗ്ധര്‍ പറഞ്ഞതായാണ് വിവരം. മഴയ്ക്ക് ശേഷം പണികള്‍ വീണ്ടും തുടരും

പാലാരിവട്ടം മേല്‍പ്പാലം: ക്രമക്കേട് നിരത്തി വിജിലന്‍സിന്റെ അന്വേഷണ റിപോര്‍ട്;എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ശുപാര്‍ശയെന്ന് വിവരം

29 May 2019 7:04 AM GMT
പ്രാഥമിക റിപോര്‍ട്ട് ഉടന്‍ ഡയറക്ടര്‍ക്കു കൈമാറും. പാലം നിര്‍മാണപാലം നിര്‍മാണത്തിലെ വീഴ്ചകള്‍ നിരത്തിയാണ് റിപോര്‍ട് തയാറാക്കിയിരിക്കുന്നത്. പാലം നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്ത് രണ്ടര വര്‍ഷത്തിനുളളില്‍ തന്നെ പാലം തകര്‍ന്ന്ത് സംബന്ധിച്ച് വിശദമായ ആേന്വഷണം വേണെന്ന് റിപോര്‍ടില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.കരാറുകാരെയും ഉദ്യോഗസ്ഥരും പാലത്തിന്റ തകര്‍ച്ചയക്ക് ഉത്തരവാദികളാണ് അതിനാല്‍ അവരെയും പ്രതിചേര്‍ക്കണമെന്ന ശുപാര്‍ശയും റിപോര്‍ടിലുണ്ടെന്നാണ് അറിയുന്നത്

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്: അന്വേഷണ റിപോര്‍ട് 10 ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് വിജിലന്‍സ്

20 May 2019 2:14 PM GMT
ഉദ്യോഗസ്ഥരുടേതടക്കം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി. 10 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിജിലന്‍സ് സംഘം പറയുന്നു.പാലത്തില്‍ നിന്നും ശേഖരിച്ച് പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം രണ്ടു ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് വിജിലന്‍സിന്റെ പ്രതീക്ഷ. സാമ്പിളുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പാലത്തില്‍ വീണ്ടും പരിശോധന നടത്തിയ ശേഷമാകും റിപോര്‍ട്ട് സമര്‍പ്പിക്കുക.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്: ഒരാഴ്ചയക്കുള്ളില്‍ വിജിലന്‍സ് റിപോര്‍ട് സമര്‍പ്പിച്ചേക്കും; മുഹമ്മദ് ഹനീഷിന്റെ മൊഴിയെടുത്തു

18 May 2019 5:24 PM GMT
2014ല്‍ പാലം നിര്‍മാണം നടക്കുമ്പോള്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്റെ എം ഡിയായിരുന്നു മുഹമ്മദ് ഹനീഷ്. വിജിലന്‍സ് ഡിവൈ എസ് പി ആര്‍ ആശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കെ എം ആര്‍ എല്‍ ഓഫിസിലെത്തിയാണ് മുഹമ്മദ് ഹനീഷിന്റെ മൊഴി രേഖപ്പെടുത്തിയത്. രാവിലെ പത്തിന് ആരംഭിച്ച മൊഴിയെടുക്കല്‍ നടപടികള്‍ ഉച്ചക്ക് 12നാണ് അവസാനിച്ചത്

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്: ഉദ്യോഗസ്ഥരുടെ മൊഴി രേഖപെടുത്തല്‍ തുടങ്ങി

14 May 2019 3:07 PM GMT
.കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനിലെ (ആര്‍ബിഡിസികെ) അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ഡിജിഎം, ജനറല്‍ മാനേജരുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എന്നിവരുടെ മൊഴിയാണ് ആദ്യ ഘട്ടം രേഖപ്പെടുത്തിയത്. അടുത്ത ദിവസം കിറ്റ്കോ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പാലം നിര്‍മാണച്ചുമതലയുള്ള കരാറുകാരന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. വെള്ളിയാഴ്ചയ്ക്കുള്ളില്‍ ഹാജരാകാനാണ് കരാറുകാരനോട് ആവശ്യപ്പെട്ടിരിക്കുന്നത്

പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേട്: മൊഴിയെടുക്കലിന് ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സിന്റെ നോട്ടിസ്

10 May 2019 2:25 PM GMT
ഈ മാസം 14 മുതല്‍ എന്‍ജിനിയര്‍മാരടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴി എടുക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. പാലം നിര്‍മാണത്തില്‍ പങ്കാളികളായ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, കിറ്റ്‌കോ, പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനി എന്നിവയിലെ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് ഇതിനോടകം തയാറാക്കിയിട്ടുണ്ട്. ഇവരുടെ മൊഴികളാകും വരും ദിവസങ്ങളില്‍ രേഖപ്പെടുത്തുകയെന്നാണ് വിവരം

പാലാരിവട്ടം മേല്‍പ്പാലത്തില്‍ നിരവധി വിള്ളലുകള്‍; സാമഗ്രികളുടെ സാമ്പിളുകള്‍ പ്രത്യേക ലാബില്‍ പരിശോധിക്കും

10 May 2019 3:16 AM GMT
പാലത്തിലെ ഗര്‍ഡറുകളിലാണ് വ്യാപകമായി വിള്ളലുകള്‍ കണ്ടെത്തിയത്. ഒരു മീറ്റര്‍ പോലും ഇടതടവില്ലാതെയാണ് വിള്ളലുകള്‍. ഇവിടെനിന്നുള്ള കോണ്‍ക്രീറ്റ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. നേരത്തെ ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘം നടത്തിയ പരിശോധനയിലും വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അറ്റകുറ്റപ്പണിക്കായി നിര്‍ദേശിച്ചത്

പാലാരിവട്ടം പാലം : വിജിലന്‍സ് പാലം പരിശോധിച്ചു; ഒരു മാസത്തിനകം റിപോര്‍ട് സമര്‍പ്പിക്കുമെന്ന് എസ് പി

7 May 2019 11:33 AM GMT
വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എറണാകുളം എസ് പി കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പാലാരിവട്ടം പാലം പരിശോധിച്ചു.വൈകുന്നേരം നാലരയോടെയാണ് അന്വേഷണ സംഘം പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തിയത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍, കിറ്റ്‌കോ എന്നീ സ്ഥാപനങ്ങള്‍ വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരും. ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയോ എന്നും വിജിലന്‍സ് പരിശോധിക്കും

പാലാരിവട്ടം മേല്‍പ്പാലം: കിറ്റ്‌കോയുടെ അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്

7 May 2019 4:23 AM GMT
നിര്‍മാണത്തിന്റെ മേല്‍നോട്ടച്ചുമതല കിറ്റ്‌കോയ്ക്കായിരുന്നു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനില്‍നിന്നും റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ബലക്ഷയത്തിന്റെ കാരണമെന്തെന്ന് വിശദീകരിക്കാന്‍ കഴിയൂവെന്നാണ് നിലവില്‍ കിറ്റ്‌കോയുടെ നിലപാട്.

പാലാരിവട്ടംപാലം : നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട്,വിജിലന്‍സ് അന്വേഷണ റിപോര്‍ടിനു ശേഷം നടപടിയെന്ന് മന്ത്രി ജി സുധാകരന്‍

4 May 2019 10:03 AM GMT
വിജിലന്‍സിന്റെ റിപോര്‍ട് കിട്ടിയതിനു ശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.യുഡിഎഫ് കാലത്ത് നിര്‍മാണം നടത്തിയ പാലത്തിന്റ നിര്‍മാണ പ്രവര്‍ത്തനം സംബന്ധിച്ച് കൃത്യമായ അവലോകനം നടത്തിയില്ല.ഇത് ക്രമക്കേടിന് വഴിയൊരുക്കി.ഇതിനു കാരണക്കാരായവര്‍ക്കെതിരെ ഉറപ്പായും നടപടിയുണ്ടാകും. പാലത്തിന്റെ നിര്‍മാണത്തിലും ഭരണ നിര്‍വഹണ തലത്തിലും ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ട്. വിജിലന്‍സ് റിപോര്‍ട് കിട്ടിക്കഴിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകും
Share it