പാലാരിവട്ടം പാലം: പൊളിച്ചു കഴിഞ്ഞു; പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി
ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തിലാണ് പാലത്തിന്റെ പുനര്‍ നിര്‍മാണ പണികള്‍ പുരോഗമിക്കുന്നത്. ഡിഎംആര്‍സിയുടെ കളമശേരി യാര്‍ഡില്‍ നിര്‍മിക്കുന്ന ഗര്‍ഡറുകള്‍ ഇന്നലെ രാത്രിമുതല്‍ പാലത്തില്‍ സ്ഥാപിച്ചു തുടങ്ങി

കൊച്ചി: തകരാറിലാതിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ച പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പൊളിക്കല്‍ പൂര്‍ണമായി. നിശ്ചയിച്ചിരുന്നതിലും പത്തു ദിവസം മുമ്പേ പൊളിക്കല്‍ തീര്‍ക്കാന്‍ സാധിച്ചു. ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തിലാണ് പാലത്തിന്റെ പുനര്‍ നിര്‍മാണപണികള്‍ പുരോഗമിക്കുന്നത്. ഡിഎംആര്‍സിയുടെ കളമശേരി യാര്‍ഡില്‍ നിര്‍മിക്കുന്ന ഗര്‍ഡറുകള്‍ ഇന്നലെ രാത്രിമുതല്‍ പാലത്തില്‍ സ്ഥാപിച്ചു തുടങ്ങി. കൂറ്റന്‍ ഗര്‍ഡറുകള്‍ ഉയര്‍ത്തി പിയര്‍ക്യാപ്പുകളിലേക്കു വയ്ക്കുന്നത് ഗതാഗത തടസത്തിനു കാരണമാകുമെന്നതിനാലാണ് ജോലികള്‍ രാത്രിയിലേക്ക് മാറ്റിയത്.
ഇന്നലെ രാത്രി നാലു ഗര്‍ഡറുകളാണ് സ്ഥാപിച്ചത്.ഇവയുടെ കോണ്‍ക്രീറ്റ് ഉടന്‍ തുടങ്ങും.ഒമ്പതുതൂണുകള്‍ കോണ്‍ക്രീറ്റ് ജാക്കറ്റിങ് നടത്തി ബലപ്പെടുത്തിയിട്ടുണ്ട്്. നാലു പിയര്‍ക്യാപ്പുകള്‍ പൂര്‍ണമായി പൊളിച്ചുമാറ്റി പുനര്‍നിര്‍മിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ നാലു സ്പാനുകളിലായി 24 ഗര്‍ഡറുകളാണ് സ്ഥാപിക്കുക. കളമശേരി യാര്‍ഡില്‍ 30 ഗര്‍ഡറുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആകെ വേണ്ടത് 102 ഗര്‍ഡറുകളാണ്. പാലത്തിന്റെ മുകള്‍ ഭാഗം പൊളിക്കുന്നത് കഴിഞ്ഞ ആഴ്ച പൂര്‍ത്തീകരിച്ചിരുന്നു.
RELATED STORIES
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTയുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസ് : മുന്‍ എന്‍ ഡി എഫ്...
29 Sep 2023 8:40 AM GMTകരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMT