Kerala

പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേട്: മൊഴിയെടുക്കലിന് ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സിന്റെ നോട്ടിസ്

ഈ മാസം 14 മുതല്‍ എന്‍ജിനിയര്‍മാരടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴി എടുക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. പാലം നിര്‍മാണത്തില്‍ പങ്കാളികളായ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, കിറ്റ്‌കോ, പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനി എന്നിവയിലെ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് ഇതിനോടകം തയാറാക്കിയിട്ടുണ്ട്. ഇവരുടെ മൊഴികളാകും വരും ദിവസങ്ങളില്‍ രേഖപ്പെടുത്തുകയെന്നാണ് വിവരം

പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേട്: മൊഴിയെടുക്കലിന് ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സിന്റെ നോട്ടിസ്
X

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമേക്കട് സംബന്ധിച്ച് അന്വേഷണം നടത്തന്ന അന്വേഷണം സംഘം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മൊഴിയെടുക്കലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.ഈ മാസം 14 മുതല്‍ എന്‍ജിനിയര്‍മാരടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴി എടുക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. പാലം നിര്‍മാണത്തില്‍ പങ്കാളികളായ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, കിറ്റ്‌കോ, പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനി എന്നിവയിലെ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് ഇതിനോടകം തയാറാക്കിയിട്ടുണ്ട്. ഇവരുടെ മൊഴികളാകും വരും ദിവസങ്ങളില്‍ രേഖപ്പെടുത്തുകയെന്നാണ് വിവരം.

അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം മേല്‍പാലത്തില്‍ വിദഗ്ദ സംഘത്തിനൊപ്പം പരിശോധന നടത്തിയിരുന്നു.ഇതിന്റെ റിപോര്‍ട്ട് തയാറാക്കിക്കൊണ്ടിരിക്കുകയാണ്. പരിശോധനയില്‍ സംഘം പാലത്തില്‍ കൂടുതല്‍ വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. പാലം നിര്‍മാണത്തിനുപയോഗിച്ച സാധന സമാഗ്രികളുടെ സാമ്പിളുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.ഇവ പ്രത്യേക ലാബില്‍ പരിശോധിക്കുന്നതിനുള്ള നടപടികള്‍ ചെയ്തു വരികയുമാണ്. നിര്‍മാണ സാമഗ്രികളുടെ ഗുണമേന്മയിലോ അളവിലോ കുറവുണ്ടായിട്ടുണ്ടോ എന്നത് ലാബിലെ പരിശോധനക്ക് ശേഷം മാത്രമേ വ്യക്തമാകു. പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു. ഇതും വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാനുമാണ് വിജിലന്‍സ് സംഘത്തിന്റെ തീരുമാനം.

Next Story

RELATED STORIES

Share it