Sub Lead

വി കെ പ്രശാന്ത് എംഎല്‍എ ഓഫിസ് ഒഴിയണമെന്ന് ശ്രീലേഖ; വാടകയ്ക്കാണ് മുറിയെന്ന് പ്രശാന്ത്

വി കെ പ്രശാന്ത് എംഎല്‍എ ഓഫിസ് ഒഴിയണമെന്ന് ശ്രീലേഖ; വാടകയ്ക്കാണ് മുറിയെന്ന് പ്രശാന്ത്
X

തിരുവനന്തപുരം: കോര്‍പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വട്ടിയൂര്‍ക്കാവ് എംഎല്‍എ ഓഫിസ് ഒഴിയണമെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. ഇന്നലെ ഫോണിലൂടെയാണ് കൗണ്‍സിലര്‍ സ്ഥലം എംഎല്‍എ വി കെ പ്രശാന്തിനോടു ഇക്കാര്യം ആവശ്യപ്പെട്ടത്. ശാസ്തമംഗലത്തുള്ള കോര്‍പറേഷന്‍ കെട്ടിടത്തിലാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എയുടെ ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഇതേ കെട്ടിടത്തിലാണ് മുന്‍ കൗണ്‍സിലര്‍ക്കും ഓഫിസുണ്ടായിരുന്നത്. എന്നാല്‍ ഈ മുറി ചെറുതാണെന്നും എംഎല്‍എ ഓഫിസ് പ്രവര്‍ത്തിക്കുന്ന മുറി തനിക്കു വേണമെന്നുമാണ് ശ്രീലേഖ ആവശ്യപ്പെട്ടത്. എന്നാല്‍, മുറി നല്‍കാനാവില്ലെന്ന് വി കെ പ്രശാന്ത് അറിയിച്ചു. വാടക കരാര്‍ പ്രകാരമാണ് ഓഫിസ് അനുവദിച്ചിട്ടുള്ളതെന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പ് വരെ കാലാവധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോര്‍പറേഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടാല്‍ ഓഫിസ് ഒഴിഞ്ഞുനല്‍കേണ്ടി വരും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥിയാകുമെന്നും അഭ്യൂഹമുണ്ട്.

Next Story

RELATED STORIES

Share it