Kerala

പാലക്കാട് കൊലപാതകങ്ങള്‍: കേരളത്തിന്റെ സമാധാനന്തരീക്ഷം കലുഷിതമാക്കാനുള്ള ആസൂത്രിത ഗൂഡാലോചനയുടെ ഭാഗം; കര്‍ശന നടപടി സ്വീകരിക്കണം: ഐഎന്‍എല്‍

കേരളത്തെ ചോരക്കളമാക്കാന്‍ അനുവദിക്കരുത്. കൊലപാതകവും പ്രതികൊലപാതകവും ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല, ഇതിനെതിരേ പൊതു സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരേണ്ടതുണ്ട്. അക്രമ കൊലപാതക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇക്കൂട്ടര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.

പാലക്കാട് കൊലപാതകങ്ങള്‍: കേരളത്തിന്റെ സമാധാനന്തരീക്ഷം കലുഷിതമാക്കാനുള്ള ആസൂത്രിത ഗൂഡാലോചനയുടെ ഭാഗം; കര്‍ശന നടപടി സ്വീകരിക്കണം: ഐഎന്‍എല്‍
X

കോഴിക്കോട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കൊലപാതകങ്ങള്‍ സാമൂഹിക മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും കേരളീയ സമൂഹത്തിന് താങ്ങാനാവാത്തതുമാണ്. കേരളത്തിന്റെ സമാധാനന്തരീക്ഷത്തെ കലുഷിതമാക്കാനുള്ള ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമാണോ ഇതെന്ന് പരിശോധിക്കേണ്ടതുണ്ട്. കര്‍ശന നടപടികള്‍ സ്വീകരിച്ചു ആക്രമികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

കേരളത്തെ ചോരക്കളമാക്കാന്‍ അനുവദിക്കരുത്. കൊലപാതകവും പ്രതികൊലപാതകവും ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല, ഇതിനെതിരേ പൊതു സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരേണ്ടതുണ്ട്. അക്രമ കൊലപാതക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇക്കൂട്ടര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.

എറണാകുളത്ത് ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ. എപി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ കോയ തങ്ങള്‍, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ് സംസാരിച്ചു. സംസ്ഥാന ട്രഷറര്‍ ബഷീര്‍ ബടേരി, എച് മുഹമ്മദലി, കെപി ഇസ്മായില്‍, അബൂബക്കര്‍ ഹാജി, ഇസ്മായില്‍ എറണാകുളം, മുഹമ്മദ് കുട്ടി ചാലക്കുടി, സാലിഹ് മേടപ്പില്‍, സവാദ് മടവൂരാന്‍, ഒപി റഷീദ്, ശര്‍മ്മദ് ഖാന്‍, അഡ്വ സൈഫുദ്ദീന്‍, സാലി സജീര്‍, എ എല്‍ എം കാസിം, ഒ പി ഐ കോയ, പോക്കര്‍ മാസ്റ്റര്‍, മനാഫ് ഫാരിസ്, സുധീര്‍ കോയ, ഷരീഫ് തൊടുപുഴ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it