Kerala

ശ്രീജേഷ് ഇന്ന് എത്തും ;നെടുമ്പാശേരിയില്‍ സ്വീകരണം നല്‍കും

ഇന്ന് വൈകുന്നേരം അഞ്ചിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ശ്രീജേഷിന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കേരള ഒളിംപിക് ആസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി സ്വീകരണം ഒരുക്കിയിട്ടുണ്ട്. മന്ത്രി വി അബ്ദുറഹ്മാന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍, ഒളിംപിക് ആസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്വീകരിക്കാനെത്തും.

ശ്രീജേഷ് ഇന്ന് എത്തും ;നെടുമ്പാശേരിയില്‍ സ്വീകരണം നല്‍കും
X

കൊച്ചി: ടോക്കിയോ ഒളിംപിക്‌സില്‍ ഹോക്കിയില്‍ ഇന്ത്യക്കായി ചരിത്ര മെഡല്‍ നേടിയ മലയാളി താരം പി ആര്‍ ശ്രീജേഷ് ഇന്ന് കൊച്ചിയിലെത്തും. ടീം ഇന്നലെയാണ് ടോക്കിയോയില്‍ നിന്ന് തിരിച്ചെത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ശ്രീജേഷിന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കേരള ഒളിംപിക് ആസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി സ്വീകരണം ഒരുക്കിയിട്ടുണ്ട്. മന്ത്രി വി അബ്ദുറഹ്മാന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍, ഒളിംപിക് ആസോസിയേഷന്‍ പ്രസിഡന്റ് വി.സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്വീകരിക്കാനെത്തും. തുടര്‍ന്ന് വാഹനങ്ങളുടെ അകമ്പടിയോടെ കാലടി, പെരുമ്പാവൂര്‍, പോഞ്ഞാശേരി വഴി ശ്രീജേഷിനെ ജന്മനാടായ കിഴക്കമ്പലം എരുമേലി വരെ ആനയിക്കും.

Next Story

RELATED STORIES

Share it