Kerala

ബിആര്‍പി ഭാസ്‌കറിന്റെ മകള്‍ ബിന്ദു ഭാസ്‌കര്‍ നിര്യാതയായി

ഡല്‍ഹി ടൈംസ് റിസര്‍ച്ച് ഫൗണ്ടേഷന്‍സ് സ്‌കൂളില്‍ ജേര്‍ണലിസം പൂര്‍ത്തിയാക്കിയ ബിന്ദു ടൈംസ് ഓഫ് ഇന്ത്യയിലും ഇക്കണോമിക് ടൈംസിലും മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്തിട്ടുണ്ട്.

ബിആര്‍പി ഭാസ്‌കറിന്റെ മകള്‍ ബിന്ദു ഭാസ്‌കര്‍ നിര്യാതയായി
X

ചെന്നൈ: ബിആര്‍പി ഭാസ്‌കറിന്റെ മകളും ഡോ. കെ എസ് ബാലാജിയുടെ ഭാര്യയുമായ ബിന്ദു ഭാസ്‌കര്‍ നിര്യാതയായി. ഒരുവര്‍ഷത്തോളമായി കാന്‍സര്‍ ബാധിതയായിരുന്ന ബിന്ദു ഇന്ന് പുലര്‍ച്ചെ ചെന്നൈയിലാണ് മരിച്ചത്. ചെന്നൈ ഏഷ്യന്‍ കോളജ് ഓഫ് ജേര്‍ണലിസത്തിലെ പ്രഫസറായിരുന്നു. ഏകമകള്‍: സവേരി ബാലാജി. മാതാവ് രമ ബി ഭാസ്‌കര്‍.

ഡല്‍ഹി ടൈംസ് റിസര്‍ച്ച് ഫൗണ്ടേഷന്‍സ് സ്‌കൂളില്‍ ജേര്‍ണലിസം പൂര്‍ത്തിയാക്കിയ ബിന്ദു ടൈംസ് ഓഫ് ഇന്ത്യയിലും ഇക്കണോമിക് ടൈംസിലും മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്തിട്ടുണ്ട്.


Next Story

RELATED STORIES

Share it