Kerala

അത്തിക്കല്‍ ബാപ്പു ഹാജി നിര്യാതനായി

എടവണ്ണ യത്തീംഖാന പ്രസിഡന്റ്, മമ്പാട് എംഇഎസ് കോളജ് കമ്മറ്റിയംഗം, എടവണ്ണ മഹല്ല് മുന്‍ പ്രസിഡന്റ്, എടവണ്ണ ഓര്‍ഫനേജ് പോളിടെക്‌നിക് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

അത്തിക്കല്‍ ബാപ്പു ഹാജി നിര്യാതനായി
X
എടവണ്ണ: ആദ്യകാല മര വ്യവസായി അത്തിക്കല്‍ മുഹമ്മദ് എന്ന ബാപ്പു ഹാജി (89) നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11:30 ന് എടവണ്ണ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

എടവണ്ണ യത്തീംഖാന പ്രസിഡന്റ്, മമ്പാട് എംഇഎസ് കോളജ് കമ്മറ്റിയംഗം, എടവണ്ണ മഹല്ല് മുന്‍ പ്രസിഡന്റ്, എടവണ്ണ ഓര്‍ഫനേജ് പോളിടെക്‌നിക് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ഭാര്യ: പരേതയായ നീലാമ്പ്ര ഖദീജ (വണ്ടൂര്‍). മക്കള്‍: ഫാത്തിമ, സുബൈദ, ആയിശ, സക്കീന, അഹമ്മദ് മുനീര്‍ എന്ന മോന്‍ (ഖദീജ പെട്രോളിയം എടവണ്ണ). മരുമക്കള്‍: പറമ്പന്‍ അബ്ദുള്‍ ഹമീദ് (എടവണ്ണ), ടി.പി.അബ്ദുള്‍ മജീദ് (അയിന്തൂര്‍), കെ.പി.ആയിശ ( കുന്ദമംഗലം), പരേതരായ സി.കെ.മുഹമ്മദ് (കാളികാവ്), ഡോ.വി.കെ.കുഞ്ഞഹമ്മദ് കുട്ടി (തിരൂര്‍), അത്തിക്കല്‍ അബൂബക്കര്‍ ഹാജി ( ചെറിയോന്‍ ഹാജി ), അബ്ദുട്ടി ഹാജി.




Next Story

RELATED STORIES

Share it