അടൂരിൽ നിന്നും കാണാതായ നഴ്സിങ് വിദ്യാർഥിനികളെ കണ്ടെത്തി

മഹാരാഷ്ട്ര രത്നഗിരിയിൽ നിന്നും റെയിൽവേ പോലിസാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഇവർക്കൊപ്പം രണ്ട് യുവാക്കളും റെയിൽവേ പോലിസിന്റെ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. മലപ്പുറം, പൂനെ സ്വദേശികളാണ് പെൺകുട്ടികൾക്കൊപ്പം ഉണ്ടായിരുന്നത്.

അടൂരിൽ നിന്നും കാണാതായ നഴ്സിങ് വിദ്യാർഥിനികളെ കണ്ടെത്തി

പത്തനംതിട്ട: അടൂരിൽ സ്വകാര്യ നഴ്സിങ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. മഹാരാഷ്ട്ര രത്നഗിരിയിൽ നിന്നും റെയിൽവേ പോലിസാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഇവർക്കൊപ്പം രണ്ട് യുവാക്കളും റെയിൽവേ പോലിസിന്റെ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. മലപ്പുറം, പൂനെ സ്വദേശികളാണ് പെൺകുട്ടികൾക്കൊപ്പം ഉണ്ടായിരുന്നത്.

ഇന്നലെ മുതലാണ് മൂന്ന് പെൺകുട്ടികളെ കാണാതായത്. ഇവരിൽ ഒരാൾ മഹാരാഷ്ട്രയിലെ പൂനെ സ്വദേശിനിയാണ്. മറ്റ് രണ്ടുപേർ സീതത്തോട്, മലപ്പുറം എന്നിവടങ്ങിൽ നിന്നുള്ളവരാണ്. വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ നഴ്സിങ് ഹോമിന് മുന്നിലെ സ്റ്റേഷനറി കടയിൽ നിന്നും പെൻസിൽ വാങ്ങിയ ശേഷം അതുവഴി വന്ന ഓട്ടോറിക്ഷയിൽ മൂവരും കയറിപോകുന്നത് കണ്ടവരുണ്ട്. സ്ഥാപനം അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൻ പോലിസ് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.

വ്യാഴാഴ്ച വൈകുന്നേരം ഇവരുടെ ഫോണുകൾ ചെങ്ങന്നൂർ ടവറിന്റെ പരിധിയിലുണ്ടായിരുന്നതായി കണ്ടെത്തി. എന്നാൽ പിന്നീട് മൊബൈലുകൾ സ്വിച്ച് ഓഫ് ആയതോടെ മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണം നിലച്ചു. ഇവരുടെ ആൺ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് മഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തിയത്. പരാതിയിൽ അടൂർ പോലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top