Kerala

ഉത്തരേന്ത്യന്‍ സ്വദേശിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

കൊല്ലം പള്ളിത്തോട് സെഞ്ച്വറി ലൈനില്‍ കുഞ്ഞുമോന്‍ ക്രിസ്റ്റഫര്‍നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തത്

ഉത്തരേന്ത്യന്‍ സ്വദേശിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍
X

കൊച്ചി: പശ്ചിമ ബംഗാള്‍ സ്വദേശി സുമനെ (35) കുത്തിക്കൊലപ്പെടുത്തിയയ ശേഷം ഒളിവില്‍ പോയ പ്രതി കൊല്ലം പള്ളിത്തോട് സെഞ്ച്വറി ലൈനില്‍ കുഞ്ഞുമോന്‍ ക്രിസ്റ്റഫര്‍നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തത്. പ്ലാസ്റ്റിക് ശേഖരിക്കുന്ന പണിക്കായി ആറുവര്‍ഷം മുന്‍പ് ബംഗാളില്‍ നിന്നും എത്തിയതായിരുന്നു കൊല്ലപ്പെട്ട സുമനും സുഹൃത്ത് വിനോദും. ഇവരും നോര്‍ത്ത് പാലത്തിനടിയിലാണ് ചെരുപ്പ് തുന്നുന്ന പണിയില്‍ ഏര്‍പ്പെട്ടിരുന്നത്. പ്രതി കുഞ്ഞുമോനും നോര്‍ത്ത് പാലത്തിനടിയിലാണ് തമ്പടിച്ചിരുന്നത്. ഇന്നലെ രാത്രി 9.25 മണിയോടെ ബാറില്‍ നിന്നും മദ്യപിച്ചെത്തിയ പ്രതി താന്‍ പതിവായി കിടക്കുന്ന സ്ഥലത്തുവന്നിരുന്ന സുമനോടും വിനോദിനോടും തട്ടിക്കയറി തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി തുടര്‍ന്ന് തന്റെ ബാഗില്‍ നിന്നും കത്തിയെടുത്തു സുമന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ആളുകള്‍ ഓടിക്കൂടിയതുകൊണ്ടു അവിടെനിന്നും കുഞ്ഞുമോന്‍ കത്തിയുമായി കടന്നു കളയുകയും ചെയ്തു. തുടര്‍ന്ന് കണ്ട്രോള്‍ റൂമില്‍ നിന്നും വിവരം കിട്ടിയതനുസരിച്ചു സ്ഥലത്തെത്തിയ നോര്‍ത്ത് എസ് ഐ അനസ് സുമനെ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സ്ഥലത്തെത്തിയ എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി ഇതിനിടെ പ്രതി ട്രെയിനില്‍ രക്ഷപ്പെട്ടതായി വിവരം ലഭിച്ചതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഉടന്‍ തന്നെ ടീമിനെ അയക്കുകയും ചെയ്തു.

അന്വേഷണം പുരോഗമിക്കവേ ഇന്ന് രാവിലെ 8.30 മണിയോടെ പ്രതിയെ പിടികൂടുകയുമായിരുന്നു. നോര്‍ത്ത് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സിബി ടോം, എസ് ഐമാരായ രാജന്‍ ബാബു, അനസ്, ജബ്ബാര്‍, എഎസ് ഐമാരായ ശ്രീകുമാര്‍, ബോസ്, സീനിയര്‍ സിപിഒ വിനോദ് കൃഷ്ണ,റോയ്മോന്‍ സിപിഒ മാരായ രാജേഷ്, അജിലേഷ്, ജിക്കു, വിജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളെ കൂടുതല്‍ അന്വഷണങ്ങള്‍ക്കായി പിന്നീട് കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it