Kerala

നോര്‍ക്ക റൂട്ട്‌സിനെക്കുറിച്ചുള്ള അറിയിപ്പുകള്‍ ഇനി വാട്‌സാപ്പ് വഴിയും

നോര്‍ക്ക റൂട്ട്‌സിനെക്കുറിച്ചുള്ള അറിയിപ്പുകള്‍ ഇനി വാട്‌സാപ്പ് വഴിയും
X

തിരുവനന്തപുരം/ കോഴിക്കോട്: നോര്‍ക്ക റൂട്ട്‌സിനെ കുറിച്ചുള്ള അറിയിപ്പുകളും വാര്‍ത്തകളും ഇനി വാട്‌സാപ്പ് വഴിയും ലഭിക്കും. നോര്‍ക്ക വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പ്രവാസികള്‍ക്കും മുന്‍ പ്രവാസികള്‍ക്കും വേഗത്തില്‍ എത്തിക്കാന്‍ വേണ്ടിയാണ് പുതിയ സംവിധാനമെന്ന് അധികൃതര്‍ അറിയിച്ചു. വാട്‌സാപ്പില്‍ അറിയിപ്പുകളും വാര്‍ത്തകളും ലഭിക്കാനായി +918138087773 എന്ന നമ്പറിലേക്ക് hi എന്ന് ടൈപ്പ് ചെയ്ത് പേരും സ്ഥലവും ചേര്‍ത്ത് അയക്കണം.

കോഴിക്കോട് ലിങ്ക് റോഡില്‍ നോര്‍ക്ക റൂട്ട്‌സ് മേഖലാ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രം തദ്ദേശ സ്വയംഭരണ മന്ത്രി എസി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ലിങ്ക റോഡില്‍ വികാസ് ഭവന്‍ കെട്ടിടത്തിലാണ് കേന്ദ്രം. പ്രവാസികള്‍ക്ക് പ്രയോജനകരമായ ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it