- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഒമിക്രോണിന്റെ സമൂഹവ്യാപനമില്ല; ജനുവരി 10 മുതല്‍ മുതിര്‍ന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണിന്റെ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒമിക്രോണ്‍ വ്യാപനം തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് എല്ലാവരുടെ ഭാഗത്തുനിന്നും പ്രത്യേകശ്രദ്ധ ഉണ്ടാവണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ജനുവരി 10 മുതല്‍ തന്നെ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് മുതിര്‍ന്നവര്‍ക്കായി നല്‍കിത്തുടങ്ങും. കൗമാരക്കാരായ 15-18 വയസ് പ്രായമായ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണത്തിനുള്ള നടപടികള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ കര്‍മപദ്ധതി തയ്യാറാക്കിയാണ് ആരോഗ്യവകുപ്പ് മുന്നോട്ടുപോവുന്നത്. കൊവിന്‍ പോര്‍ട്ടല്‍ വഴി ഇന്നലെ വൈകീട്ട് മൂന്ന് മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സംസ്ഥാനത്താകെ 15 ലക്ഷം കൗമാരക്കാര്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത്. ഇതിനായി അഞ്ച് ലക്ഷം ഡോസ് കൊവാക്‌സിന്‍ സംസ്ഥാനത്ത് എത്തിക്കും. രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും സ്‌പോര്‍ട്ട് രജിസ്‌ട്രേഷനുണ്ടാവും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെ നേരിട്ടെത്തിയും വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനെടുക്കാം. കൗമാരക്കാരുടെ വാക്‌സിനേഷന്‍ കേന്ദ്രം പെട്ടെന്ന് തിരിച്ചറിയാന്‍ കവാടത്തില്‍ പിങ്ക് ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. മുതിര്‍ന്നവര്‍ നീല ബോര്‍ഡ് വച്ചിരിക്കുന്ന സ്ഥലത്ത് നിന്നാണ് വാകസിനെടുക്കേണ്ടത്. കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇതുസംബന്ധിച്ച് വകുപ്പുതലത്തില്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടാത്ത കുട്ടികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് വിദ്യാഭ്യാസ വകുപ്പിനോട് തേടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
RELATED STORIES
ജിദ്ദ കേരള പൗരാവലിയുടെ കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രിവിലേജ് കാര്‍ഡ് ...
14 Dec 2024 3:02 PM GMTബഹ്റൈനിലെ ജില്ലാ കപ്പ് സീസണ്-2 ഡിസംബര്‍ 12ന് തുടങ്ങും
9 Dec 2024 7:22 AM GMTഅബ്ദുര്‍റഹീമിന്റെ മോചനം നീളും; വിധി പ്രസ്താവം വീണ്ടും മാറ്റി റിയാദ്...
8 Dec 2024 10:37 AM GMTകുവൈത്ത് ഗള്‍ഫ് ബാങ്കിന്റെ 700 കോടി തട്ടി; 1425 മലയാളികള്‍ക്കെതിരേ...
6 Dec 2024 1:28 PM GMTതണുപ്പകറ്റാന്‍ മുറിയില്‍ വിറക് കത്തിച്ചു; പുക ശ്വസിച്ച് മലയാളിക്ക്...
1 Dec 2024 12:49 PM GMTയാത്രക്കാരെ സ്വാഗതം ചെയ്ത് റിയാദ് മെട്രോ (വീഡിയോ)
1 Dec 2024 10:25 AM GMT