Kerala

രാജ് കുമാറിന്റെ കസ്റ്റഡി മരണം: കുറ്റവാളികളായ പോലിസുകാര്‍ക്കെതിരെ യഥാസമയം നടപടി സ്വീകരിക്കാത്തതിന്റെ ഫലമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക്

രാജ് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ ഒരാഴ്ചയ്ക്കകം സര്‍ക്കാരിന് വിശദമായ റിപോര്‍ട്ട് നല്‍കുമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി സൊമിനിക് വ്യക്തമാക്കി.രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ തെളിവെടുപ്പിന്റെ ഭാഗമായി ജസ്റ്റിസ് ആന്റണി ഡൊമിനിക് പീരുമേട് സബ്ജയിലും നെടുങ്കണ്ടം പോലിസ് സ്റ്റേഷനും സന്ദര്‍ശിച്ചു

രാജ് കുമാറിന്റെ കസ്റ്റഡി മരണം: കുറ്റവാളികളായ പോലിസുകാര്‍ക്കെതിരെ യഥാസമയം നടപടി സ്വീകരിക്കാത്തതിന്റെ ഫലമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക്
X

കൊച്ചി: നെടുങ്കണ്ടത്ത് പോലിസ് കസ്റ്റഡിയില്‍ മര്‍ദ്ദനത്തെ തുടര്‍ന്ന് രാജ് കുമാര്‍ മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ യഥാസമയം സ്വീകരിച്ചിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് ജസ്റ്റിസ് ആന്റണി സൊമിനിക് പറഞ്ഞു. രാജ് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ ഒരാഴ്ചയ്ക്കകം സര്‍ക്കാരിന് വിശദമായ റിപോര്‍ട്ട് നല്‍കുമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി സൊമിനിക് വ്യക്തമാക്കി.രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ തെളിവെടുപ്പിന്റെ ഭാഗമായി ജസ്റ്റിസ് ആന്റണി ഡൊമിനിക് പീരുമേട് സബ്ജയിലും നെടുങ്കണ്ടം പോലിസ് സ്റ്റേഷനും സന്ദര്‍ശിച്ചു.പീരുമേട് സബ്ജയിലിലും നെടുങ്കണ്ടം സ്റ്റേഷനിലും കമ്മീഷന്‍ വിശദമായ പരിശോധന നടത്തി.

രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്, എഫ് ഐ ആര്‍ തുടങ്ങി നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ ലഭ്യമായ എല്ലാ രേഖകളുടെയും പകര്‍പ്പ് കമ്മീഷന്‍ കസ്റ്റഡിയില്‍ എടുത്തു. പീരുമേട് ജയിലില്‍ തടവുകാരുമായി കമ്മീഷന്‍ ആശയവിനിമയം നടത്തി. രാജ്കുമാറിന്റെ ഭാര്യ നല്‍കിയ പരാതി കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു.കസ്റ്റഡി മരണം ഉണ്ടായ ഉടനെ കമ്മീഷന്‍ കേസെടുത്തിരുന്നു. തുടര്‍ന്ന് വിശദമായ ഒരു അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനുശേഷം പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്, ഇന്‍ക്വസ്റ്റ്, മജിസ്റ്റീരിയല്‍ എന്‍ക്വയറി റിപോര്‍ട്ട് എന്നിവ ഹാജരാക്കാന്‍ ജയില്‍ മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും രേഖകള്‍ ലഭിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ക്രൈംകേസുകളില്‍ പ്രതികളായ 1129 പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അടിയന്തിരമായി അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it