Top

You Searched For "human rights commission"

ലോക്ക് ഡൗണ്‍: പൊതുഗതാഗതം പുനരാരംഭിക്കാത്ത സാഹചര്യത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന്മനുഷ്യാവകാശ കമ്മീഷന്‍

15 May 2020 11:39 AM GMT
പരീക്ഷ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുകയാണെങ്കില്‍ പഠിക്കുന്ന കോളജില്‍ എത്തി പരീക്ഷയെഴുതാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഒരു കോളജിലെ വിദ്യാര്‍ഥികള്‍ക്ക് വീടിന് സമീപമുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് പരീക്ഷ എഴുതാന്‍ അവസരം നല്‍കണം. എന്നാല്‍ പൊതു ഗതാഗതം സുഗമമാകുന്നത് വരെ പരീക്ഷ മാറ്റിവയ്ക്കുന്നതായിരിക്കും ഉചിതമെന്ന് കമ്മീഷന്‍ ജുഡിഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു

രണ്ടു പേര്‍ക്കു വേണ്ടി രണ്ടായിരം പേരുടെ അവസരം താമസിപ്പിച്ചു; മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

8 May 2020 12:16 PM GMT
തിരുവനന്തപുരം: കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാത്ത രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ക്കു വേണ്ടി പരീക്ഷ നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും രണ്ടായിരത്തോളം പേരുട...

റോഡ് വികസനത്തിന് പെട്ടിക്കട ഏറ്റെടുത്തു; പകരം സ്ഥലം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

4 May 2020 4:41 PM GMT
കണ്ണൂര്‍: റോഡ് വികസനത്തിനു വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത വികലാംഗനായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയ്ക്കു പകരമായി കണ്ണൂര്‍ നഗരസഭയുടെ സമീപപ്രദേശത്...

കൊവിഡ്: പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

1 May 2020 4:55 PM GMT
പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ക്കും റവന്യൂ സെക്രട്ടറിക്കുമാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് നിര്‍ദേശം നല്‍കിയത്. നടപടിയെടുത്ത ശേഷം നാലാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണം.

പിതാവിനെ തോളിലേറ്റി മകന്‍: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

15 April 2020 2:46 PM GMT
കൊല്ലം ജില്ലാ പോലിസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ബസ്സിടിച്ച് മരണം: രണ്ടു ലക്ഷം രൂപ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

3 April 2020 4:01 PM GMT
പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ പേരില്‍ കെഎസ്എഫ്ഇ ചുള്ളിമാനൂര്‍ ശാഖയില്‍ നിലനില്‍ക്കുന്ന 8 ലക്ഷം രൂപയുടെ ഭവന വായ്പയില്‍ പരമാവധി ഇളവുകള്‍ നല്‍കണമെന്നും കമ്മീഷന്‍ കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മനുഷ്യാവകാശ കമ്മീഷന്റെപേരില്‍ തട്ടിപ്പ്: എപ്പിഡമിക് ഓര്‍ഡിനന്‍സിന്റെഅടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന്കമ്മീഷന്‍

3 April 2020 2:55 PM GMT
ഇത്തരം നിയമലംഘനങ്ങള്‍ സംസ്ഥാനത്ത് ഒരിടത്തും നടക്കാതിരിക്കാന്‍ ആവശ്യമായ നിര്‍ദേശം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കണമെന്നും കമ്മീഷന്‍ ജൂഡിഷ്യല്‍ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിരോധം: അഗ്‌നിരക്ഷാസേന ജീവനക്കാരുടെസുരക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

29 March 2020 1:41 PM GMT
ആരോഗ്യവകുപ്പിന്റെ 'ദിശയില്‍' പരാതി അറിയിച്ചിട്ടും ഫലമുണ്ടായില്ല. രോഗം വരുമെന്ന ഭയത്തില്‍ ജീവനക്കാരില്‍ നല്ലൊരുശതമാനവും മാനസികസമ്മര്‍ദത്തിലാണ്. ശുചീകരണത്തിന്റെ ഫോട്ടോ എടുക്കാന്‍ കാണിക്കുന്ന താല്‍പര്യം പോലും ജീവനക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ മേലധികാരികള്‍ക്കില്ല.

കണ്ണൂര്‍ എസ്പിയുടെ ഏത്തമിടുവിക്കല്‍: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

28 March 2020 3:05 PM GMT
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള പോലിസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പാക്കാന്‍ അധികാരമില്ലെന്ന് ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

മനുഷ്യാവകാശ കമ്മീഷനിൽ പരാതികൾ നേരിട്ട് നൽകേണ്ടതില്ല

20 March 2020 2:30 PM GMT
പരാതികൾ കമ്മീഷന്റെ ഇ മെയിൽ വിലാസത്തിലോ തപാലിലോ അയച്ചാൽ മതിയാകും.

ജല അതോറിറ്റിയുടെ അനാസ്ഥയില്‍ ദാരുണമരണം:മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

6 Feb 2020 2:03 PM GMT
കൊല്ലം ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി, ജലഅതോറിറ്റി മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ പരാതി പരിശോധിച്ച് രണ്ടാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു.

വന്ധ്യംകരണം നടത്തിയിട്ടും ഗർഭിണിയായി; ഒരുലക്ഷം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

9 Jan 2020 5:16 AM GMT
യുവതിക്ക് മൂന്ന് പെൺകുട്ടികളാണുണ്ടായിരുന്നത്. തുടർന്നാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. 2012ലാണ് ശസ്ത്രക്രിയ നടത്തിയത്. 2015 ൽ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ ഗർഭിണിയാണെന്ന് മനസിലാക്കി.

മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹനദാസിന് മനുഷ്യാവകാശ സംരക്ഷണ പുരസ്‌കാരം

7 Jan 2020 9:12 AM GMT
മനുഷ്യാവകാശ സംരക്ഷണ മേഖലയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം എന്ന നിലയില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നതെന്ന് കെ ആന്റ് കെ സോഷ്യല്‍ ഫൗണ്ടേഷന്‍ ദേശീയ പ്രസിഡന്റ് അലക്‌സാണ്ടര്‍ പ്രിന്‍സ് വൈദ്യന്‍ അറിയിച്ചു. ജനുവരി 18ന് മുംബയിലെ ദ ലീലയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

ജല അതോറിറ്റിയുടെ കുഴിയില്‍ വീണ് മരണം: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

12 Dec 2019 2:36 PM GMT
കേസ് ജനുവരി 14ന് ആലുവയില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കൊച്ചിയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുഴി യുവാവിന്റെ ജീവനെടുത്ത സംഭവം:മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

12 Dec 2019 11:30 AM GMT
ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറും കൊച്ചി സിറ്റി പോലിസ് കമ്മീഷണറും യുവാവിന്റെ ദാരുണാന്ത്യത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ജനുവരി 14 ന് ആലുവയില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി

കോവിൽവട്ടം: കെഎംഎംഎല്ലിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

27 Nov 2019 1:47 PM GMT
പ്രദേശത്ത് ജനങ്ങൾക്ക് അധിവസിക്കാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി സമർപ്പിച്ച പരാതിയിൽ പറയുന്നു.

പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

21 Nov 2019 12:25 PM GMT
ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്നിവര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.

യാക്കോബായ വിശ്വാസികളുടെ ശവസംസ്‌കാരം അനുവദിക്കുന്നില്ലെന്ന്;മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു

11 Nov 2019 7:05 AM GMT
ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും കോട്ടയം ദേവലോകം അരമന സഭാ അധ്യക്ഷനും നവംബര്‍ 15 നകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.92 വയസായ വൃദ്ധ മാതാവിനെ കട്ടച്ചിറ പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് ആരോപിച്ച് യാക്കോബായ സഭ മെത്രാപോലീത്തന്‍ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സമര്‍പ്പിച്ച പരാതിയിലാണ് നടപടി

മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ അംഗം അഡ്വ. കെ ഇ ഗംഗാധരന്‍ അന്തരിച്ചു

10 Nov 2019 5:18 AM GMT
തലശ്ശേരി: മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ അംഗവും പ്രമുഖ അഭിഭാഷകനുമായ അഡ്വ. കെ ഇ ഗംഗാധരന്‍(74) അന്തരിച്ചു. ധര്‍മ്മടത്തെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അന...

അട്ടപ്പാടിയിലെ കൊലപാതകം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; പോലിസിനെതിരേ രൂക്ഷവിമര്‍ശനം

30 Oct 2019 7:41 AM GMT
തിരുവനന്തപുരം: അട്ടപ്പാടി വനത്തില്‍ മാവോവാദികളാണെന്ന പേരില്‍ നാലുപേരെ പോലിസ്വെടിവച്ചുകൊന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് സംസ്ഥാന...

മനുഷ്യാവകാശ കമ്മീഷന്‍ ആദിവാസി സമ്മേളനം: ആദിവാസികള്‍ക്ക് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് ആരോപണം

14 Oct 2019 6:44 PM GMT
പോലിസ് നടപടി മൂലം ദുരിതം അനുഭവിക്കുന്ന ആദിവാസികള്‍ക്ക് അടക്കം കൃത്യമായി വിവരം ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. പരിപാടി നേരത്തെ അറിയാത്തത് മൂലം കേസില്‍ കുടുങ്ങി കിടക്കുന്നവരേയും മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നവരേയും സമ്മേളനത്തില്‍ എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.

മനുഷ്യാവകാശ കമ്മീഷന്‍ ആദിവാസി സമ്മേളനം നാളെ

14 Oct 2019 3:54 PM GMT
സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി മേഖലകളില്‍ നിന്നും 300 ലധികം ആദിവാസികളും ജില്ലയിലെ 60 ഓളം ഉദ്യോഗസ്ഥരും സംബന്ധിക്കും. ആദിവാസികളുടെ പരാതികള്‍ നേരിട്ട് കേട്ട് പരിഹാരം നിര്‍ദ്ദേശിക്കാനാണ് കമ്മീഷന്‍ തീരുമാനം.

പ്രകൃതിക്ഷോഭ സാധ്യതാ പ്രദേശങ്ങൾ: റിപ്പോർട്ടുകൾ ഗ്രാമസഭയിൽ ചർച്ച ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

8 Sep 2019 5:32 AM GMT
പൊതുജനങ്ങൾക്കിടയിൽ ചർച്ച ചെയ്യുന്നതിന് ഇത്തരം പഠന റിപ്പോർട്ടുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബഹുജന സംഘടനകൾക്കും ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ കാമറകള്‍ കാര്യക്ഷമമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

8 Aug 2019 1:21 PM GMT
സുപ്രിംകോടതി രൂപീകരിച്ച റോഡ് സേഫ്റ്റി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. സംസ്ഥാന പോലിസ് മേധാവി, ഗതാഗത കമ്മീഷണര്‍ എന്നിവര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം നഗരത്തില്‍പോലും നിരീക്ഷണ കാമറകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ഗൗരവമായി പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ലോഡുമായി പോകുന്ന ടോറസുകളില്‍ മൂടിയില്ല: നടപടിക്കൊരുങ്ങി മനുഷ്യാവകാശ കമ്മീഷന്‍

5 Aug 2019 3:36 PM GMT
അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി പൊതുമരാമത്ത്,പോലിസ്, ഗതാഗത വകുപ്പുകള്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് നാലാഴ്ചക്കകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.കോട്ടയം കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അന്ന സജി തോമസ്, കാഞ്ഞിരപ്പള്ളി ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍ വിദ്യാര്‍ഥികളായ അമല എസ് തോമസ്, ഇമ്മാനുവല്‍ എസ് തോമസ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി

യഥാസമയം രക്തപരിശോധന നടത്തിയില്ല; പോലിസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

3 Aug 2019 9:27 AM GMT
ഡിജിപിക്കൊപ്പം സിറ്റി പോലിസ് കമ്മീഷണറും ഉടന്‍ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പത്തു ദിവസത്തിനകം ഇരുവരും റിപ്പോര്‍ട്ട് നല്‍കണം. മ്യൂസിയം പോലിസാണ് ഗുരുതര വീഴ്ച വരുത്തിയത്.

ജയിലില്‍ തടവുകാരുടെ ബാഹുല്യം: മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

30 July 2019 4:44 PM GMT
ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ലഭ്യമല്ല

ശമ്പളത്തിൽ നിന്നും പിടിച്ചത് 4,60,000; ബാങ്കിലടച്ചത് 50,000: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

12 July 2019 2:20 PM GMT
കെഎസ്ആർടിസി പാപ്പനംകോട് ടയർഷോപ്പിൽ നിന്നും ഇക്കഴിഞ്ഞ ജൂൺ 30 ന് വിരമിച്ച ചാർജ്മാൻ എം എസ് രവികുമാർ നൽകിയ പരാതിയിലാണ് നടപടി. കേരള സംസ്ഥാന ട്രാൻസ്പോർട്ട് വർക്കേഴ്സ് സൊസൈറ്റിയിൽ നിന്നും മൂന്നു ലക്ഷവും അനന്തപുരം ബാങ്കിൽ നിന്ന് ഒരു ലക്ഷവും രവികുമാർ വായ്പ എടുത്തിരുന്നു.

രാജ് കുമാറിന്റെ കസ്റ്റഡി മരണം: കുറ്റവാളികളായ പോലിസുകാര്‍ക്കെതിരെ യഥാസമയം നടപടി സ്വീകരിക്കാത്തതിന്റെ ഫലമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക്

11 July 2019 12:16 PM GMT
രാജ് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ ഒരാഴ്ചയ്ക്കകം സര്‍ക്കാരിന് വിശദമായ റിപോര്‍ട്ട് നല്‍കുമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി സൊമിനിക് വ്യക്തമാക്കി.രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ തെളിവെടുപ്പിന്റെ ഭാഗമായി ജസ്റ്റിസ് ആന്റണി ഡൊമിനിക് പീരുമേട് സബ്ജയിലും നെടുങ്കണ്ടം പോലിസ് സ്റ്റേഷനും സന്ദര്‍ശിച്ചു

കമ്പനികള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

6 July 2019 12:17 PM GMT
കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥലം പരിശോധിച്ചു. പരിസരത്ത് മല്‍സ്യത്തിന്റെ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി റിപോര്‍ട്ടില്‍ പറയുന്നു. പുറത്തേക്കൊഴുക്കുന്ന വെള്ളത്തിലും ദുര്‍ഗന്ധമുണ്ട്. ഇതൊഴിവാക്കാന്‍ ആവശ്യമായ നവീകരണം നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

വിദ്യാര്‍ഥിനിയുടെ ചികില്‍സക്ക് സ്‌കൂള്‍ അധികൃതര്‍ പണം പിരിച്ചു പോക്കറ്റിലിട്ടു; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

5 July 2019 12:25 PM GMT
ചാലപ്പുറം ഗവ. ഗണപത് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനെതിരെ അന്വേഷണം നടത്താനാണ് ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടത്. വിദ്യാഭ്യാസ ഉപഡയറക്ടര്‍,ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ 15 ദിവസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ജൂലൈ 17 ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.അടുത്ത സമയം വിരമിച്ച ഹെഡ്മിസ്ട്രസ് ഉള്‍പ്പെടെ സ്‌കൂളിലുള്ള എല്ലാ അധ്യാപകരില്‍ നിന്നും വിശദീകരണം വാങ്ങി കമ്മീഷന് സമര്‍പ്പിക്കണമെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി

ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെയുള്ള നടപടി അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

4 July 2019 12:51 PM GMT
ഇതു സംബന്ധിച്ച് സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം മെഡിക്കല്‍ ബോര്‍ഡില്‍ നിന്നും പോലിസ് ആവശ്യപ്പെട്ട വിദഗ്ദ്ധാഭിപ്രായം അടിയന്തിരമായി ലഭ്യമാക്കി കൊച്ചി അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.മല്‍സ്യ തൊഴിലാളിയും ചെല്ലാനം മറുവക്കാട് സ്വദേശിയുമായ വി ആര്‍ ജയകുമാറിന്റെ ഭാര്യ നിഷാമോളുടെ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. ജയകുമാറാണ് പരാതി നല്‍കിയത്

നീറ്റാ ജലാറ്റിന്‍ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

3 July 2019 11:55 AM GMT
കമ്പനി കടമ്പ്രയാറ്റിലേക്കും ചിത്രപുഴയിലേക്കും ഒഴുക്കിവിടുന്നത് അതിമാരകമായ രാസമാലിന്യങ്ങളാണെന്ന് ആരോപിച്ച് പ്രദേശവാസി എം എല്‍ ഗിരി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. പുഴയിലേക്കിറങ്ങാന്‍ നിവൃത്തിയില്ലെന്നും മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയാണെന്നും പരാതിയില്‍ പറയുന്നു. കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ പരത്തുന്ന രാസ മാലിന്യങ്ങളാണ് കമ്പനി ഒഴുക്കുന്നതെന്നും പരാതിയിലുണ്ട്

പ്രളയ ദുരിതാശ്വാസ ക്യാംപില്‍ മരിച്ചയാളുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

27 Jun 2019 12:36 PM GMT
വടക്കേക്കര മുറവന്‍തുരുത്ത് സ്വദേശി കെ എസ് സതീശനാണ് പ്രളയസമയത്ത് ക്യാംപില്‍ ചികില്‍സകിട്ടാതെ മരിച്ചത്.കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സ്രെക്രട്ടറിക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്

വിരമിച്ച പോലിസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ബേത്‌ലേഹം അഭയ ഭവനില്‍ മര്‍ദ്ദനം; ഡി വൈ എസ് പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

25 Jun 2019 7:21 AM GMT
പള്ളുരുത്തി സ്വദേശി വി ജി ഷാജിയെ തല്ലി ഇടതുകൈയുടെ സ്വാധീനമില്ലാതാക്കിയെന്ന പരാതിയിലാണ് പെരുമ്പാവൂര്‍ ഡി വൈ എസ് പി അടിയന്തിരമായി അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്.ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫീസറും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കേസ് ജൂലൈ 30 ന് പരിഗണിക്കും

കടല്‍ഭിത്തി നിര്‍മ്മാണത്തില്‍ അനാസ്ഥ;മനുഷ്യാവകാവകാശ കമ്മീഷന്‍ കലക്ടര്‍മാരുടെ യോഗം വിളിക്കും

21 Jun 2019 12:16 PM GMT
ആലപ്പുഴ, എറണാകുളം ജില്ലാ കലക്ടര്‍മാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗമാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിളിക്കുന്നത്. ഒറ്റമശേരി, മറുവകടവ്,പുറക്കാട്,കാട്ടൂര്‍, അമ്പലപ്പുഴ, ചെല്ലാനം പ്രദേശങ്ങളിലാണ് കടല്‍ഭിത്തി നിര്‍മ്മിക്കാത്തതു കാരണം മല്‍സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ദുരിതത്തിലായിരിക്കുന്നത്.കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന ജില്ലാ കലക്ടര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പലവട്ടം നിര്‍ദ്ദേശം നല്‍കിയിരുന്നതാണെന്ന് കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ യാതൊരു നടപടികളും സ്വീകരിച്ചില്ല
Share it