Kerala

അലുമിനിയം കമ്പിക്ക് പകരം ഇന്‍സുലേറ്റഡ് കേബിള്‍ ഉപയോഗിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവ് നല്‍കിയത്. തൊണ്ടയാടിന് സമീപം പുതിയറയില്‍ പൊട്ടിനിലത്ത് കിടന്ന വൈദ്യുതി ലൈനില്‍ തട്ടി വീട്ടമ്മ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

അലുമിനിയം കമ്പിക്ക് പകരം ഇന്‍സുലേറ്റഡ്   കേബിള്‍ ഉപയോഗിക്കണം: മനുഷ്യാവകാശ കമ്മീഷന്‍
X

കോഴിക്കോട്: വൈദ്യുതി ലൈന്‍ പൊട്ടി വീണ് അപകടമുണ്ടാകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ആവശ്യമായ മുന്‍കരുകലുകള്‍ സ്വീകരിക്കുന്നതിനായി പരമ്പരാഗത അലുമിനിയം കമ്പികള്‍ ഒഴിവാക്കി ഇന്‍സുലേറ്റഡ് കേബിളുകളുടെ ഉപയോഗം വ്യാപകമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവ് നല്‍കിയത്. തൊണ്ടയാടിന് സമീപം പുതിയറയില്‍ പൊട്ടിനിലത്ത് കിടന്ന വൈദ്യുതി ലൈനില്‍ തട്ടി വീട്ടമ്മ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

അപകടത്തിന് തലേന്നാണ് കമ്പി പൊട്ടി വീണത്. നാട്ടുകാര്‍ പൊറ്റമ്മല്‍ വൈദ്യുതി ബോര്‍ഡ് ഓഫിസില്‍ വിവരം അറിയിച്ചെങ്കിലും ലൈന്‍ ഓഫാക്കിയില്ല. വീട്ടമ്മ മരിച്ച ശേഷം മാത്രമാണ് ലൈന്‍ ഓഫാക്കാന്‍ അധികൃതര്‍ തയ്യാറായത്. വിവരമറിഞ്ഞയുടന്‍ ലൈന്‍ ഓഫാക്കിയിരുന്നെങ്കില്‍ പത്മാവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

കമ്മീഷന്‍ ഫറോക്ക് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. കമ്പി പൊട്ടി വീണത് വിജനമായ പറമ്പിലാണെന്നും വിവരമറിയാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈന്‍ പൊട്ടി വീണതായി അറിയിച്ച ഉപഭോക്താവിന്റെ വീട്ടിലെ കണക്ഷന്‍ വിച്ഛേദിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതി പരിഹരിക്കാന്‍ നിയുക്തനായ ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തുന്നതിനു മുമ്പാണ് അപകടം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പടന്നയില്‍ വീട്ടില്‍ പത്മാവതിക്ക് ഷോക്കേറ്റ വിവരം അറിഞ്ഞയുടന്‍ ഫീഡര്‍ ഓഫ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഊര്‍ജ്ജ വകുപ്പു പ്രന്‍സിപ്പല്‍ സെക്രട്ടറി കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇതേ കാര്യങ്ങള്‍ തന്നെയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ എ സി ഫ്രാന്‍സിസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

Next Story

RELATED STORIES

Share it