Sub Lead

പുനര്‍വിവാഹിതയെന്ന് തെറ്റായ റിപോര്‍ട്ട് നല്‍കി വിധവാ പെന്‍ഷന്‍ നിഷേധിച്ചു; ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പുനര്‍വിവാഹിതയെന്ന് തെറ്റായ റിപോര്‍ട്ട് നല്‍കി വിധവാ പെന്‍ഷന്‍ നിഷേധിച്ചു; ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

കണ്ണൂര്‍: പുനര്‍വിവാഹിതയല്ലാത്ത സ്ത്രീ പുനര്‍വിവാഹിതയാണെന്ന് സാക്ഷ്യപത്രം നല്‍കിയതിനെത്തുടര്‍ന്ന് സാമൂഹിക സുരക്ഷാ പെന്‍ഷനായ വിധവാ പെന്‍ഷന്‍ നിരസിക്കപ്പെട്ട സംഭവത്തില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ ശാസന. വീഴ്ച ആവര്‍ത്തിക്കരുതെന്ന് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കി. സാക്ഷ്യപത്രം കാരണം വിധവാപെന്‍ഷന്‍ നഷ്ടമായ സാഹചര്യത്തില്‍ പരാതിക്കാരിക്ക് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു.

പരാതിക്കാരിയായ പഴശ്ശി സ്വദേശിനി പി വി ടെസ്സിക്ക് എത്രയും വേഗം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനുവദിക്കണമെന്നും കമ്മീഷന്‍ കുറ്റിയാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. 2020 നവംബര്‍ രണ്ടിന് ചേര്‍ന്ന കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സമിതിയാണ് പെന്‍ഷന്‍ നിഷേധിച്ചത്. ഇത് മുതല്‍ ഇനി പെന്‍ഷന്‍ അനുവദിക്കുന്ന തിയ്യതി വരെയുള്ള കാലയളവിലെ പെന്‍ഷന്‍ തുക എത്രയാണെന്ന് കുറ്റിയാട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി ഐസിഡിഎസ് സൂപ്പര്‍വൈസറെ അറിയിക്കണം. അറിയിപ്പ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം സൂപ്പര്‍വൈസര്‍ പ്രസ്തുത തുക പരാതിക്കാരിക്ക് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു. തുക നല്‍കിയ ശേഷം ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കമ്മീഷനില്‍ നടപടി റിപോര്‍ട്ട് സമര്‍പ്പിക്കണം.

Next Story

RELATED STORIES

Share it