നിര്‍ദ്ധന കുടുംബത്തിന് പിന്തുണയുമായി മനുഷ്യാവകാശ കമ്മീഷന്‍
മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥിന്റെ നിര്‍ദ്ദേശാനുസരണം ചേളന്നൂര്‍ ഗ്രാമപഞ്ചായത്താണ് നിര്‍ദ്ധന കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കിയത്.
കോഴിക്കോട്: രണ്ടേകാല്‍ സെന്റ് സ്ഥലത്ത് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ദുരിതം പേറി ജീവിക്കുന്ന നിര്‍ദ്ധന കുടുംബത്തിന് പിന്തുണയുമായി മനുഷ്യാവകാശ കമ്മീഷന്‍. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥിന്റെ നിര്‍ദ്ദേശാനുസരണം ചേളന്നൂര്‍ ഗ്രാമപഞ്ചായത്താണ് നിര്‍ദ്ധന കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കിയത്.
കമ്മീഷന്‍ നിര്‍ദ്ദേശമനുസരിച്ച് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പരാതിക്കാരനായ ചേളന്നൂര്‍ സ്വദേശി പി രാമന്റെ വീട് സന്ദര്‍ശിച്ചു. പഞ്ചായത്തിന്റെ പിന്തുണ കുടുംബത്തിന് വാഗ്ദാനം ചെയ്തു. വീട് നന്നാക്കാന്‍ അപേക്ഷ നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കി.
അയല്‍വാസികളും റസിഡന്‍സ് അസോസിയേഷനും കുടുംബത്തിന് സഹായം നല്‍കുന്നുണ്ട്. പരാതിക്കാരന്‍ ഹ്യദയസംബന്ധമായ രോഗങ്ങള്‍ കാരണം ദുരിതം അനുഭവിക്കുന്നയാളാണ്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. പഞ്ചായത്തിന്റെ നടപടികള്‍ കമ്മീഷന്‍ ശ്ലാഘിച്ചു. യഥാസമയം സഹായങ്ങള്‍ നല്‍കി പരാതിക്കാരന്റെ കുടുംബത്തിന് ആശ്വാസം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
RELATED STORIES
കോഴിക്കോട് ഐഐഎമ്മില്‍ കരാര്‍ നിയമനം
21 Aug 2024 3:13 PM GMTനാളത്തെ പിഎസ്സി പരീക്ഷ കേന്ദ്രങ്ങളില്‍ മാറ്റം
16 Aug 2024 3:00 PM GMTസബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്...
11 July 2024 8:19 AM GMTആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: 'റിംഫ് ടോക്' ശില്‍പ്പശാല മെയ് 31ന്
27 May 2024 11:38 AM GMTജര്‍മനിയില്‍ സൗജന്യമായി പഠിക്കാം; ഒപ്പം ലക്ഷങ്ങള്‍ പ്രതിഫലവും
21 May 2024 10:31 AM GMTഎയര്‍ഫോഴ്സില്‍ ജോലി ആഗ്രഹിക്കുന്നോ; നിങ്ങള്‍ക്കിതാ സൗജന്യ പരിശീലനം
8 Jan 2019 11:16 AM GMT