Kerala

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു: കോഴിഫാമുകളും അറവുശാലകളും നിയമവിധേയമാക്കും

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാമുകളും അറവുശാലകളും ഉണ്ടാക്കുന്ന ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്.

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു: കോഴിഫാമുകളും അറവുശാലകളും നിയമവിധേയമാക്കും
X

കോഴിക്കോട്: കോഴിഫാമുകളും അറവുശാലകളും നിയമങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്നും മനുഷ്യജീവന് അപകടകരമായ നടപടികള്‍ ഇത്തരം സ്ഥാപനങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുമുള്ള നിര്‍ദേശം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യ - സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാമുകളും അറവുശാലകളും ഉണ്ടാക്കുന്ന ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്.

പന്ന്യന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ചമ്പാടിലുള്ള ചിക്കന്‍സ്റ്റാളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇക്കഴിഞ്ഞ ജൂലൈ 12ന് നടത്തിയ മിന്നല്‍ പരിശോധനയാണ് വാര്‍ത്തയായത്. ചിക്കന്‍ സ്റ്റാളിന് പഞ്ചായത്തിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ലൈസന്‍സുണ്ടെന്ന് ഇരു സ്ഥാപനങ്ങളും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്റ്റാളിനെതിരെ ഉയര്‍ന്ന പരിസ്ഥിതി നിയമ ലംഘനങ്ങള്‍ തെറ്റാണെന്ന് പഞ്ചായത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തിയതായി ഭക്ഷ്യവകുപ്പിന്റെ റിപോര്‍ട്ടില്‍ പറയുന്നു. വീഴ്ചകള്‍ പരിഹരിക്കുന്നതുവരെ സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. 20,000 രൂപ പിഴ ഒടുക്കിയിട്ടുണ്ട്. ഇപ്പോള്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം ഭക്ഷ്യ - സിവില്‍ സപ്ലൈസ് ജില്ലാ ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടുള്ളതായി ഭക്ഷ്യ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

Next Story

RELATED STORIES

Share it