കല്ലായി സ്വദേശി സൗദിയില്‍ ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരണപെട്ടു

കല്ലായി പയ്യാനയ്ക്കല്‍ പുതിയ കോവിലകത്ത് പി കെ മുഹമ്മദ് കുട്ടിയുടെയും പാത്തുമ്മേയിയുടെയും മകന്‍ പി കെ അബ്ദുല്‍ ഖാദര്‍ (47) ആണ് മരിച്ചത്.

കല്ലായി സ്വദേശി സൗദിയില്‍ ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരണപെട്ടു

ജിദ്ദ: കോഴിക്കോട് സ്വദേശി സൗദിയില്‍ നിര്യാതനായി. കല്ലായി പയ്യാനയ്ക്കല്‍ പുതിയ കോവിലകത്ത് പി കെ മുഹമ്മദ് കുട്ടിയുടെയും പാത്തുമ്മേയിയുടെയും മകന്‍ പി കെ അബ്ദുല്‍ ഖാദര്‍ (47) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അബ്ദുല്‍ഖാദറിനെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്ന് തിരികെ റൂമിലെത്തുകയും ചെയ്തു.

എന്നാല്‍, ശനിയാഴ്ച രാവിലെ പ്രഭാതനമസ്‌കാരത്തിനായി വിളിച്ചിട്ടും എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ പരിശോധനയിലാണ് മരണപ്പെട്ടതായി മനസ്സിലാവുന്നത്.

ഖമീസ് മുശൈത്തില്‍ 20 വര്‍ഷത്തോളമായി ഒരു സ്വകാര്യ സര്‍വ്വേ കമ്പനിയില്‍ സിവില്‍ എന്‍ജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഇന്ത്യന്‍ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകനാണ്. മാതാവ് പാത്തുമ്മ ഭാര്യ നൗഫീറ. മക്കള്‍: സ്വാലിഹ്, ഫാത്തിമ തസ്‌നിം. സഹോദരങ്ങള്‍: അഷ്‌റഫ് (ഖത്തര്‍), അസ്‌ലം, മഅറൂഫ്, അസ്മാബി. സഹോദരി ഭര്‍ത്താവ്: മുസ്തഫ. മൃതദേഹം ഖമീസ് ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണുള്ളത്. നടപടി ക്രമങ്ങള്‍ക്കു ശേഷം ഖമീസില്‍ തന്നെ മറവു ചെയ്യും .RELATED STORIES

Share it
Top