Kerala

എം ഐ തങ്ങളുടെ വേര്‍പാടില്‍ പോപുലര്‍ഫ്രണ്ട് അനുശോചിച്ചു

എം ഐ തങ്ങളുടെ വേര്‍പാടില്‍ പോപുലര്‍ഫ്രണ്ട് അനുശോചിച്ചു
X

കോഴിക്കോട്: എഴുത്തുകാരനും മുസ്‌ലിംലീഗ് നേതാവുമായ എം ഐ തങ്ങളുടെ വേര്‍പാടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ അനുശോചിച്ചു. മുസ്‌ലിം സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി തൂലികയും വാക്കുകളും സമര്‍ഥമായി ഉപയോഗിച്ചിരുന്ന ധിഷണാശാലിയായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കാലഘട്ടം ആവശ്യപ്പെടുന്ന വിധത്തില്‍ സാമുദായിക ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. എം ഐ തങ്ങളുടെ വേര്‍പാടില്‍ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കുമുണ്ടായ വേദനയില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it