Sub Lead

ഇറാനെതിരായ യുദ്ധം: സാമ്പത്തിക അനിശ്ചിതത്വ സാധ്യതയെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ്

ഇറാനെതിരായ യുദ്ധം: സാമ്പത്തിക അനിശ്ചിതത്വ സാധ്യതയെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ്
X

ഇറാനെതിരായ ഇസ്രായേല്‍-യുഎസ് യുദ്ധം നീണ്ടു പോകുന്ന സാഹചര്യത്തില്‍ ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിന് സാധ്യതയെന്ന് യുഎസ് ഫെഡറല്‍ റിപോര്‍ട്ട്. വിലക്കയറ്റത്തിനും സാധ്യതയുണ്ടെന്ന് റിപോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കി.

അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ അനിശ്ചിതത്വം തുടരുകയാണ്. അതേസമയം, പലിശനിരക്കില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ഫെഡ് തീരുമാനിച്ചു. ഇറാനെതിരെ നടക്കുന്ന യുദ്ധം സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കും എന്നതില്‍ വ്യക്തതയില്ലാത്ത സാഹചര്യമാണ് തീരുമാനത്തിന് പിന്നിലെന്ന് അധികൃതര്‍ വ്യക്തമാക്കി.

യുദ്ധത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക പ്രതിഫലനങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. 'യുദ്ധം ഇപ്പോഴാണ് ആരംഭിച്ചത്. ഇതിന്റെ വ്യാപ്തി എത്രത്തോളം ആകും, എത്രകാലം നീണ്ട് നില്‍ക്കും എന്നത് വ്യക്തമല്ല. അതിനാല്‍ കാത്തിരിക്കേണ്ടി വരും,' ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞു.

യുദ്ധം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിലക്കയറ്റം ഉയര്‍ന്നേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍, സാമ്പത്തിക നയങ്ങളില്‍ സൂക്ഷ്മമായ സമീപനം തുടരാനാണ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം.


Next Story

RELATED STORIES

Share it