യുഡിഎഫിന്റെ പ്രചരണ വിഷയം ശബരിമല അല്ലെന്ന് മുല്ലപ്പള്ളി

യുഡിഎഫിന് അനുകൂല കാലാവസ്ഥയാണ് കേരളത്തില്‍ ഉള്ളത്. ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു

യുഡിഎഫിന്റെ പ്രചരണ വിഷയം ശബരിമല അല്ലെന്ന് മുല്ലപ്പള്ളി

തൃശൂര്‍: കേന്ദ്രത്തില്‍ ബിജെപിയെ തകര്‍ക്കുക എന്നതാണ് ലോക്‌സസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്നും യുഡിഎഫിന്റെ പ്രചരണ വിഷയം ശബരിമല അല്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന് അനുകൂല കാലാവസ്ഥയാണ് കേരളത്തില്‍ ഉള്ളത്. ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു.

വടകര മണ്ഡലത്തില്‍ മത്സരിക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്തകളുണ്ടായിരുന്നെങ്കിലും സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി.
RELATED STORIES

Share it
Top