Sub Lead

ഇറാനില്‍ കരസേനയെ വിന്യസിക്കില്ലെന്ന് യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം

ഇറാനില്‍ കരസേനയെ വിന്യസിക്കില്ലെന്ന് യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം
X

യുഎസ് സൈന്യത്തെ ഇറാനിലേക്ക് വിന്യസിക്കാനുള്ള സാധ്യത തള്ളി യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം. അതേസമയം, യുദ്ധം ആഴ്ചകളോളം തുടരുമെന്ന് ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞു.

'ഈ സംഘര്‍ഷം എന്ന് അവസാനിക്കുമെന്ന് പറയാനാവില്ല,' റിപ്പബ്ലിക്കന്‍ സെനറ്റര്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'അവര്‍ക്ക് പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ല, നമ്മെ ആക്രമിക്കാന്‍ മിസൈലുകള്‍ നിര്‍മ്മിക്കാന്‍ അവര്‍ക്ക് കഴിവില്ല, അവര്‍ ഒരിക്കലും ആണവ ശക്തിയിലേക്ക് മടങ്ങില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ദൗത്യമെന്ന് ഞാന്‍ കരുതുന്നു,' ഗ്രഹാം കൂട്ടിച്ചേര്‍ത്തു.

'യുദ്ധം ലക്ഷ്യത്തിലെത്താന്‍ ആഴ്ചകള്‍ എടുക്കും. തുടര്‍ന്ന് ഞങ്ങള്‍ ഒരു വിലയിരുത്തല്‍ നടത്തും,' തന്റെ മോശം വിദേശനയ വീക്ഷണങ്ങള്‍കൊണ്ട് കുപ്രസിദ്ധനായ ഗ്രഹാം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it