Sub Lead

ഇറാന്റെ വൈദ്യുതി സംവിധാനം തകര്‍ക്കുമെന്ന് ട്രംപ്; അരമണിക്കൂറിനകം മേഖലയെ ഇരുട്ടിലാക്കുമെന്ന് ലാരിജാനി

ഇറാന്റെ വൈദ്യുതി സംവിധാനം തകര്‍ക്കുമെന്ന് ട്രംപ്; അരമണിക്കൂറിനകം മേഖലയെ ഇരുട്ടിലാക്കുമെന്ന് ലാരിജാനി
X


വാഷ്ങ്ടണ്‍: പശ്ചിമേഷ്യയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കിയാല്‍ ഇറാന്റെ വൈദ്യുതി സംവിധാനങ്ങള്‍ തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തകര്‍ക്കാന്‍ തീരുമാനിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ അത് നടപ്പാക്കാന്‍ യുഎസിന് കഴിയുമെന്നും ട്രംപ് പറഞ്ഞു. ഇത് പുനര്‍നിര്‍മിക്കാന്‍ ഇറാന്‍ 25 വര്‍ഷമെടുക്കുമെന്നും അതുകൊണ്ട് തന്നെ അത്തരമൊരു ആക്രമണം ഒഴിവാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി രംഗത്തെത്തി. തങ്ങളുടെ വൈദ്യുതി സംവിധാനങ്ങളെ ആക്രമിച്ചാല്‍ മേഖലയിലെ വൈദ്യുതി ഗ്രിഡുകളെയാകെ ആക്രമിച്ച് അര മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ഇരുട്ടിലാക്കുമെന്ന് ലാരിജാനി പറഞ്ഞു. സുരക്ഷ തേടി ഓടുന്ന യുഎസ് സൈനികരെ വേട്ടയാടാന്‍ ഈ ഇരുട്ട് ധാരാളം അവസരങ്ങള്‍ നല്‍കുമെന്നും ലാരിജാനി പറഞ്ഞു. നിങ്ങളെക്കാള്‍ വലിയവര്‍ക്ക് ഇറാനെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഉന്മൂലനം ചെയ്യപ്പെടാതിരിക്കാന്‍ സ്വയം ജാഗ്രത പുലര്‍ത്തണമെന്നും ലാരിജാനി എക്സില്‍ കുറിച്ചു.

Next Story

RELATED STORIES

Share it