Kerala

നിയമലംഘനം: 259 ബസ്സുകള്‍ക്കെതിരേ കേസ്; 3.74 ലക്ഷം പിഴ ചുമത്തി

3.74 ലക്ഷം രൂപ പിഴയും ചുമത്തി. ദീര്‍ഘദൂര സ്വകാര്യബസ് സര്‍വീസുകളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഓപറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തുന്ന പരിശോധന തുടരുകയാണ്. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ 20 ബസ്സുകള്‍ക്കെതിരേയാണ് കേസെടുത്തത്.

നിയമലംഘനം: 259 ബസ്സുകള്‍ക്കെതിരേ കേസ്; 3.74 ലക്ഷം പിഴ ചുമത്തി
X

കോഴിക്കോട്: കല്ലട ബസ്സില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച് ഇറക്കിവിട്ട സംഭവത്തിനുശേഷം അന്തര്‍ സംസ്ഥാന സ്വകാര്യബസ്സുകളില്‍ സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ 259 ബസ്സുകള്‍ക്കെതിരേ കേസെടുത്തു. 3.74 ലക്ഷം രൂപ പിഴയും ചുമത്തി. ദീര്‍ഘദൂര സ്വകാര്യബസ് സര്‍വീസുകളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഓപറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തുന്ന പരിശോധന തുടരുകയാണ്. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ 20 ബസ്സുകള്‍ക്കെതിരേയാണ് കേസെടുത്തത്.

എറണാകുളത്ത് 74 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 11 വാഹനങ്ങള്‍ക്കെതിരേ കേസെടുക്കുകയും 35,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. അമിതവേഗതയില്‍ സര്‍വീസ് നടത്തിയതിന് കേസെടുത്തിട്ടും പിഴ അടയ്ക്കാന്‍ തയ്യാറാവാത്ത വാഹനങ്ങള്‍ പിടികൂടാന്‍ പ്രത്യേക പരിശോധന തുടങ്ങി. അമിത വേഗതയുടെ പേരില്‍ നിരവധി തവണ നടപടിക്ക് വിധേയമായ നാഗാലാന്‍ഡ് രജിസ്‌ട്രേഷന്‍ ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടോയെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള തൊഴിലാളികള്‍ ബസ്സുകളില്‍ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഏജന്റ്‌സ് ലൈസന്‍സ് എടുക്കാത്തവര്‍ക്ക് നോട്ടീസ് നല്‍കി. അവരോട് ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സെടുക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

വാഹനങ്ങള്‍ മിതമായ വേഗതയില്‍ പോവണമെന്നും ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബസ്സുകളില്‍ സ്പീഡ് ഗവേണര്‍ സ്ഥാപിക്കാന്‍ ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായിരുന്നു. സ്ഥിരം യാത്രക്കാരോട് ജീവനക്കാരുടെ മോശം പെരുമാറ്റമാണെങ്കില്‍ അക്കാര്യം അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന. അതേസമയം, നിരന്തരപരിശോധനയില്‍ പ്രതിഷേധിച്ച് കോഴിക്കോടുനിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ആലോചിക്കുന്നതായി കേരള ലക്ഷ്വറി ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. പ്രശ്‌നം അടിയന്തരമായി ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ബസ്സുടമകള്‍ യോഗം ചേരും.

Next Story

RELATED STORIES

Share it