World

17 വര്‍ഷത്തിന് ശേഷം മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ ധാക്കയില്‍ എത്തി

17 വര്‍ഷത്തിന് ശേഷം മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ ധാക്കയില്‍ എത്തി
X

ധാക്ക: പ്രതിഷേധങ്ങള്‍ക്കിടെ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്‌മാന്‍ ധാക്കയില്‍ എത്തി. സന്ദര്‍ശനം 17 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം. ലണ്ടനിലെ പതിനേഴ് വര്‍ഷത്തെ ജീവിതത്തിനുശേഷം ഭാര്യക്കും മകള്‍ക്കും ഒപ്പമാണ് താരിഖ് റഹ്‌മാന്‍ ധാക്കയില്‍ എത്തിയത്. താരിഖ് റഹ്‌മാന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വലിയ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രി ഖാലിദ സിയുടെ മകനും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ ആക്ടിംഗ് ചെയര്‍മാനുമായ താരിഖ് റഹ്‌മാന്‍ വലിയ സ്വീകരണം ഒരുക്കിയിരുന്നതായും ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2026 ഫെബ്രുവരിയില്‍ ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് താരിഖ് റഹ്‌മാനും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.




Next Story

RELATED STORIES

Share it