Sub Lead

മുതിര്‍ന്ന മാവോവാദി നേതാവ് ഗണേശ് ഉയ്‌ക്കെ കൊല്ലപ്പെട്ടു

മുതിര്‍ന്ന മാവോവാദി നേതാവ് ഗണേശ് ഉയ്‌ക്കെ കൊല്ലപ്പെട്ടു
X

ഭുവനേശ്വര്‍: സിപിഐ മാവോയിസ്റ്റ് കേന്ദ്ര സമിതി അംഗം ഗണേശ് ഉയ്‌ക്കെ കൊല്ലപ്പെട്ടു. ഒഡീഷയിലെ കാണ്ഡ്മഹാലിലെ ഗുമ്മ വനത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഗണേശ് കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇയാള്‍ക്കൊപ്പം മറ്റു മൂന്നുപേരും കൊല്ലപ്പെട്ടു. ഏരിയാ കമ്മിറ്റി അംഗമായ ബാരി എന്ന രാകേഷും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. തെലങ്കാനയിലെ നല്‍ഗൊണ്ട സ്വദേശിയായ ഗണേശ് പതിറ്റാണ്ടുകളായി മാവോവാദി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിഎസ്എഫിന്റെയും സിആര്‍പിഎഫിന്റെയും 23 ടീമുകളാണ് ഗണേശിനെ തേടി വനത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് നടന്ന വെടിവയ്പ്പിലാണ് ഗണേശും സംഘവും കൊല്ലപ്പെട്ടതെന്ന് പോലിസ് അവകാശപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് രണ്ട് ഇന്‍സാസ് റൈഫിളുകളും ഒരു 303 റൈഫിളും കണ്ടെത്തി.

Next Story

RELATED STORIES

Share it