Latest News

മാലിന്യം ശേഖരിക്കാനെന്ന വ്യാജേന ഫ്‌ളാറ്റില്‍ കയറി വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

മാലിന്യം ശേഖരിക്കാനെന്ന വ്യാജേന ഫ്‌ളാറ്റില്‍ കയറി വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
X

തിരുവനന്തപുരം: ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് ഏഴര പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കേസില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാലംഗ സംഘത്തെ ഫോര്‍ട്ട് പോലിസ് കസ്റ്റഡിയിലെടുത്തു. മണക്കാട് മുക്കോലക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള ശ്രീശിവം അപാര്‍ട്ട്‌മെന്റിലെ അഞ്ചാം നമ്പര്‍ ഫ്‌ളാറ്റിലാണ് സംഭവം.

ഇന്നലെ രാവിലെ 11 മണിയോടെയാണ് മോഷണസംഘം ഫ്‌ളാറ്റിലെത്തിയത്. കോര്‍പ്പറേഷന്‍ ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് കഴുത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തൂക്കി എത്തിയ രണ്ടുപേര്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തെ കുറിച്ച് ചോദിച്ചു. വീട്ടുടമസ്ഥന്റെ ഫോണ്‍ നമ്പര്‍ ചോദിക്കുന്നതിനിടെ സംഘത്തിലെ മറ്റുള്ളവര്‍ വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് കയറിയതായാണ് വിവരം.

മോഷണം നടക്കുമ്പോള്‍ ഫ്‌ലാറ്റില്‍ 64കാരിയായ വയോധിക മാത്രമാണ് ഉണ്ടായിരുന്നത്. മകന്‍ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. വയോധികയെ ആക്രമിച്ച് തള്ളിയിട്ട ശേഷം കഴുത്തിലും കൈകളിലുമുണ്ടായിരുന്ന ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ സംഘം കവര്‍ന്നതായി പോലിസ് അറിയിച്ചു. തൃശൂര്‍ സ്വദേശികളായ അമ്മയും മകനും കഴിഞ്ഞ നാലു വര്‍ഷമായി ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ്. വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുമായി സംഘം കടന്നുകളഞ്ഞതായി വയോധികയുടെ മകന്‍ വിഷ്ണു പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it